സംസ്ഥാനത്ത് അര്‍ബന്‍ കമ്മീഷന് അംഗീകാരം നല്‍കി മന്ത്രിസഭായോഗം

തിരുവനന്തപുരം: സംസ്ഥാനത്ത് അര്‍ബന്‍ കമ്മീഷന് അംഗീകാരം നല്‍കി മന്ത്രിസഭായോഗം. ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് അന്താരാഷ്ട്ര തലത്തിലെ വിദദ്ധരടങ്ങുന്ന കമ്മീഷന്‍ രൂപീകരിക്കാന്‍ തീരുമാനിച്ചത്. 2030 ഓടെ കേരളം ഒറ്റ നഗരമെന്ന നിലയിലേക്ക് മാറ്റിയെടുക്കാന്‍ സാധിക്കുന്ന തരത്തിലുള്ള വികസന പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുകയാണ് അര്‍ബന്‍ കമ്മീഷന്റെ ചുമതല. ഈ കമ്മീഷനില്‍ 13 അംഗങ്ങളാണ് ഉണ്ടാവുക. ആരോഗ്യ വകുപ്പില്‍ അധിക തസ്തികകള്‍ക്ക് മന്ത്രിസഭാ യോഗം അംഗീകാരം നല്‍കി. മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പിലാണ് 271 തസ്തികകള്‍ അനുവദിച്ചത്. അധ്യാപക അനധ്യാപക നിയമനങ്ങള്‍ക്ക് ആണ് അനുമതി.

അതേസമയം, ആരോഗ്യവകുപ്പില്‍ അധിക പോസ്റ്റ് അനുവദിച്ച് മന്ത്രി സഭാ യോഗം. ഇടുക്കി മെഡിക്കല്‍ കോളജിന് 50 പുതിയ പോസ്റ്റ്. സംസ്ഥാനത്ത് ആകെ 195 പുതിയ ഡോക്ടര്‍മാരുടെ പോസ്റ്റ് അനുവദിച്ചു. ആരോഗ്യ മേഖലയിലെ ഏറെ കാലമായുള്ള അവശ്യത്തിനാണ് മന്ത്രിസഭാ യോഗം അംഗീകാരം നല്‍കിയത്.

മന്ത്രിസഭാ യോഗം കഴിഞ്ഞു. ജനപ്രിയ തീരുമാനങ്ങളെന്ന് മന്ത്രി റോഷി അഗസ്റ്റിന്‍ പ്രതികരിച്ചു.മന്ത്രിസഭ യോഗ തീരുമാനം ഏറെ സന്തോഷകരം. എയര്‍സ്ട്രിപ്പ്, മെഡിക്കല്‍ കോളജിലെ പുതിയ തസ്തികകള്‍ നിര്‍ണ്ണയിച്ചതും എല്ലാം വളരെ സന്തോഷകരം.ഗവര്‍ണ്ണറുടെ ഭാഗത്ത് നിന്നുള്ള സമീപനം ദയനീയം. ഗവര്‍ണര്‍ വിഷയത്തില്‍ കേന്ദ്രസര്‍ക്കാരിന് ഉടന്‍ കത്ത് അയക്കുമെന്നും മന്ത്രി വ്യക്തമാക്കി.

Top