ഗുരുദേവന്റെ പ്രതിമ തലസ്ഥാനത്ത് സ്ഥാപിക്കും, മുന്നോക്കക്കാരില്‍ പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് സംവരണവും

Pinaray vijayan

തിരുവനന്തപുരം: ശ്രീനാരായണ ഗുരുദേവന്റെ പ്രതിമ തലസ്ഥാനത്ത് സ്ഥാപിക്കാനും മുന്നോക്കക്കാരില്‍ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് ദേവസ്വം ബോര്‍ഡ് നിയമനങ്ങളില്‍ പത്തുശതമാനം സംവരണം ഏര്‍പ്പെടുത്താനും മന്ത്രിസഭാ യോഗ തീരുമാനം.

ദേവസ്വം നിയമനങ്ങളില്‍ ഈഴവ സംവരണം 17% ആയും പട്ടികജാതി-വര്‍ഗ്ഗക്കാര്‍ക്കുള്ള സംവരണം 12% ആയും മറ്റു പിന്നോക്കക്കാര്‍ക്ക് ആറുശതമാനവും സംവരണം വര്‍ദ്ധിപ്പിക്കാനും തീരുമാനമായി.

സര്‍ക്കാര്‍ സര്‍വ്വീസ് അടക്കമുള്ള മറ്റു ജോലികള്‍ക്ക് മുന്നോക്കക്കാരിലെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് സംവരണം ഏര്‍പ്പെടുത്താനുള്ള ഭേദഗതിക്ക് സമ്മര്‍ദ്ദം ചെലുത്താന്‍ തീരുമാനിച്ചതായും മന്ത്രിസഭാ യോഗത്തിനു ശേഷം മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു.

Top