കര്‍ഷക സമരം: ഗോതമ്പിന്റെ താങ്ങുവില വര്‍ധിപ്പിച്ച് കേന്ദ്ര സര്‍ക്കാര്‍

farmer

ന്യൂഡല്‍ഹി: ഭാരതീയ കിസാന്‍ യൂണിയന്റെ നേതൃത്വത്തില്‍ നടന്ന സമരത്തിനൊടുവില്‍ രാജ്യത്ത് ഗോതമ്പിന്റെ വില ക്വിന്റലിന് 105 രൂപയായി കേന്ദ്ര സര്‍ക്കാര്‍ വര്‍ധിപ്പിച്ചു. ഇതോടെ ക്വിന്റലിന് 1,735 രൂപയായിരുന്ന ഗോതമ്പിന്റെ വില 1,840 ആയി ഉയരും. കര്‍ഷകര്‍ക്ക് 62,635 കോടി രൂപ അധിക വരുമാനം ലഭിക്കുമെന്നും കേന്ദ്ര നിയമ മന്ത്രി രവിശങ്കര്‍ പ്രസാദ് പറഞ്ഞു.

സാമ്പത്തിക കാര്യ വകുപ്പിന്റെതാണ് തീരുമാനം.കാര്‍ഷിക വകുപ്പിന്റെ പ്രത്യേക ഉപദേശക സമിതി സമര്‍പ്പിച്ച ശുപാര്‍ശയിലാണ് താങ്ങുവില വര്‍ധിപ്പിച്ചത്. എല്ലാത്തരം റാബി വിളകള്‍ക്കും താങ്ങുവില ഉത്പാദന ചിലവിനേക്കാള്‍ 50 മുതല്‍ 112 ശതമാനം വരെ വര്‍ധിപ്പിച്ചുവെന്ന് കേന്ദ്ര കൃഷിമന്ത്രി രാധാമോഹന്‍ സിങ് വ്യക്തമാക്കി.

ബാര്‍ലി ക്വിന്റലിന് 30 രൂപ കൂട്ടി 1,440 രൂപയും, ചന്ന കടലയ്ക്ക് ക്വിന്റലിന് 220 രൂപ കൂട്ടി 4,620 രൂപയായി ഉയര്‍ത്തി. പരിപ്പിന് ക്വിന്റലിന് 225 രൂപ ഉയര്‍ന്ന് 4,275 രൂപയും, കടുകിന് ക്വിന്റലിന് 200 രൂപ വര്‍ധിച്ച് 4,200 രൂപയും വര്‍ദ്ധിപ്പിച്ചു.

Top