റേഷന്‍വേതന പാക്കേജിന് മന്ത്രിസഭ അംഗീകാരം നല്‍കി

തിരുവനന്തപുരം : റേഷന്‍വേതന പാക്കേജിന് മന്ത്രിസഭ അംഗീകാരം നല്‍കി. ഇതോടെ റേഷന്‍വ്യാപാരികളുടെ കുറഞ്ഞവേതനം 16000 രൂപയാകും.

ഉപഭോക്താക്കളില്‍ നിന്ന് ഒരു രൂപ വീതം കൈകാര്യച്ചെലവ് പിരിക്കാനും തീരുമാനമായിട്ടുണ്ട്.

ഇതോടെ നാലുദിവസമായി നടന്നുവരുന്ന റേഷന്‍സമരം തീരാന്‍ സാധ്യതയേറി.

റേഷന്‍വ്യാപാരികളുടെ അനിശ്ചിതകാലസമരം ഒത്തുതീര്‍പ്പാക്കാന്‍ ഭക്ഷ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം.

ജൂലൈയില്‍ പ്രഖ്യാപിച്ച വേതനക്കരാര്‍ നടപ്പാക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു സമരം.

Top