സ്വകാര്യ സ്വത്ത് നശിപ്പിക്കുന്നത് പൊതു മുതല്‍ നശിപ്പിക്കുന്നതിന് തുല്യമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: സ്വകാര്യ സ്വത്ത് നശിപ്പിക്കല്‍ വിരുദ്ധ ഓര്‍ഡിനന്‍സിന് മന്ത്രിസഭ അനുമതി നല്‍കി. സ്വകാര്യസ്വത്ത് നശിപ്പിക്കല്‍ വിരുദ്ധ ഓര്‍ഡനന്‍സ് 2019ല്‍ പുറപ്പെടുവിക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചതായി മുഖ്യമന്ത്രി പറഞ്ഞു

ഹര്‍ത്താലിനിടെ സ്വകാര്യ സ്വത്ത് നശിപ്പിക്കുന്നത് പൊതു മുതല്‍ നശിപ്പിക്കുന്നതിന് തുല്യമാണെന്നും ബന്ദിന് ആഹ്വാനം ചെയ്തവരില്‍ നിന്ന് നഷ്ടം ഈടാക്കുമെന്നും അക്രമികളെ അറസ്റ്റ് ചെയ്യുന്നതിന്റെ പേരില്‍ സര്‍ക്കാരിനെ വിരട്ടണ്ടെന്നും അക്രമം നടത്തുന്നവരെ അറസ്റ്റ് ചെയ്യുക തന്നെ ചെയ്യുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

മുന്നോക്ക വിഭാഗക്കാരിലെ പിന്നോക്കക്കാര്‍ക്ക് സാമ്പത്തിക സംവരണം ഏര്‍പ്പെടുത്തുന്നതിനെയും മുഖ്യമന്ത്രി സ്വാഗതം ചെയ്തു. നിലവിലുള്ള സംവരണം തകര്‍ക്കാതെ വേണം സാമ്പത്തിക സംവരണം ഏര്‍പ്പെടുത്തേണ്ടതെന്നും സിപിഎം ഇത് നേരത്തെതന്നെ ആവശ്യപ്പെട്ടിരുന്നതാണെന്നും അദ്ദേഹം വ്യക്തമാക്കി.

കൂടാതെ കേരളാ ബാങ്ക് രൂപീകരണത്തിനായി കൊണ്ടു വന്ന നിയമത്തില്‍ പുതിയ ഭേദഗതി കൊണ്ടുവരാനും തീരുമാനമായി.

Top