ബിഹാറിൽ മന്ത്രിസഭാ വികസനം അടുത്തയാഴ്ച നടക്കും; കോൺഗ്രസിന് പുതുതായി രണ്ടു മന്ത്രിമാർ

പട്ന : ബിഹാർ മന്ത്രിസഭാ വികസനം അടുത്തയാഴ്ച നടക്കും. മന്ത്രിസഭാ വികസനം സംബന്ധിച്ച് മുഖ്യമന്ത്രി നിതീഷ് കുമാർ ആർജെഡി അധ്യക്ഷൻ ലാലു പ്രസാദ് യാദവുമായി ചർച്ച നടത്തി. ആർജെഡിയുടെ രണ്ടു മന്ത്രിമാർ രാജിവച്ച ഒഴിവുകളിൽ പുതിയ മന്ത്രിമാരെ നിയമിക്കും. രണ്ടു മന്ത്രിമാർ കൂടി വേണമെന്ന കോൺഗ്രസിന്റെ ആവശ്യവും അംഗീകരിക്കുമെന്നാണു സൂചന.

കോൺഗ്രസിൽ നിന്നു മുരാരി പ്രസാദ് ഗൗതം, അഫാഖ് ആലം എന്നിവരെയാണ് മന്ത്രിസ്ഥാനത്തേക്കു പരിഗണിക്കുന്നത്. ബിഹാർ മന്ത്രിസഭയിൽ നിലവിൽ ജെഡിയുവിനു 13, ആർജെഡിക്ക് 15, കോൺഗ്രസിനു രണ്ട്, സ്വതന്ത്രൻ ഒന്ന് എന്നിങ്ങനെയാണ് പ്രാതിനിധ്യം.

Top