കര്‍ണാടകയില്‍ മന്ത്രിസഭാ വികസന നീക്കം ആരംഭിച്ചു; ബിജെപിയില്‍ അമര്‍ഷം

ബംഗളൂരു: കര്‍ണാടകയില്‍ മന്ത്രിസഭാ വികസനത്തിന് നീക്കം തുടങ്ങിയതോടെ ബിജെപിയില്‍ അമര്‍ഷം. മന്ത്രി പദവി ലഭിച്ചില്ലെങ്കില്‍ സര്‍ക്കാരിനെതിരെ നീങ്ങുമെന്ന് ഒരു വിഭാഗം നേതാക്കള്‍ മുന്നറിയിപ്പ് നല്‍കി. കൂടാതെ മുഖ്യമന്ത്രി യെദ്യൂരപ്പക്കെതിരേയും നീക്കം നടക്കുന്നുണ്ട്. ജഗദീഷ് ഷെട്ടാറിനെ നേതൃത്വത്തിലേക്ക് കൊണ്ട് വരാനുള്ള നീക്കമാണ് സജീവമായി നടക്കുന്നത്.

നേതൃത്വത്തില്‍ മാറ്റണമെന്നാവശ്യവുമായി ഒരു വിഭാഗവും രംഗത്തുണ്ട്. ഭരണത്തിലുള്ള മകന്റെ ഇടപെടലാണ് യെദ്യൂരപ്പയ്ക്കെതിരെയുള്ള നീക്കത്തിന് പിന്നില്‍. മുന്‍ മുഖ്യമന്ത്രി ജഗദീഷ് ഷെട്ടാറിനെ നേതൃത്വത്തിലേക്ക് കൊണ്ടുവരാനാണ് ഒരു വിഭാഗത്തിന്റെ ശ്രമം.

അതേസമയം, യെദ്യൂരപ്പയെ മാറ്റി നിര്‍ത്തിയാല്‍ പാര്‍ട്ടി തിരിച്ചടി നേരിടുമെന്ന് ആശങ്കയും ബിജെപി കേന്ദ്ര നേതൃത്വത്തിനുണ്ട്. കോണ്‍ഗ്രസ്- ജെഡിഎസ് സഖ്യം വിട്ട് ബിജെപിയോടൊപ്പം ചേര്‍ന്ന എംടിബി നാഗരാജ്, എഎച്ച് വിശ്വനാഥ്, ആര്‍ ശങ്കര്‍ എന്നിവരെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്താനാണ് സര്‍ക്കാര്‍ അഴിച്ചുപണിക്ക് ഒരുങ്ങുന്നത്.

Top