കാര്‍ഷികവായ്പ മൊറട്ടോറിയം; ചീഫ് സെക്രട്ടറിയുടെ റിപ്പോര്‍ട്ട് മന്ത്രിസഭാ യോഗം തളളി

തിരുവനന്തപുരം: കാര്‍ഷികവായ്പകള്‍ക്കുളള മൊറട്ടോറിയവുമായി ബന്ധപ്പെട്ടുളള ചീഫ് സെക്രട്ടറിയുടെ റിപ്പോര്‍ട്ട് മന്ത്രിസഭാ യോഗം തളളി.മൊറട്ടോറിയം നീട്ടാനുളള ഉത്തരവ് നടപ്പാക്കുന്നതില്‍ ഉദ്യോഗസ്ഥര്‍ക്ക് വീഴ്ച പറ്റിയില്ലെന്ന ചീഫ് സെക്രട്ടറിയുടെ റിപ്പോര്‍ട്ടാണ് മന്ത്രി സഭ തള്ളിയത്.

മൊറട്ടോറിയം ഡിസംബര്‍ 31 വരെ നീട്ടാന്‍ തീരുമാനിച്ചത് മാര്‍ച്ച് 5ന് ചേര്‍ന്ന മന്ത്രിസഭായോഗമാണ്. എന്നാല്‍ തൊട്ടുപിന്നാലെ ലോക്‌സഭ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ മൊറട്ടോറിയം ഉത്തരവ് നടപ്പാക്കാനായില്ല. ഉത്തരവ് ഇറക്കാന്‍ വൈകിയതിന് ചീഫ് സെക്രട്ടറിയെ വിമര്‍ശിച്ച് മുഖ്യമന്ത്രിയും കൃഷിമന്ത്രിയും അടക്കം നേരത്തെ രംഗത്തെത്തിയിരുന്നു.

Top