നീലക്കുറിഞ്ഞി ദേശീയോദ്യാനം: ജനവാസമേഖലയെ ഒഴിവാക്കും

തിരുവനന്തപുരം: മൂന്നാറിലെ നീലക്കുറിഞ്ഞി ദേശീയോദ്യാനത്തിന്റെ വിസ്തൃതി കുറക്കേണ്ടെന്ന് മന്ത്രിസഭാ തീരുമാനം. ജനവാസമേഖലയെ ഒഴിവാക്കാന്‍ തീരുമാനമായി. ജനവാസമില്ലാത്ത മേഖലയില്‍ നിന്ന ഭൂമി കൂട്ടിച്ചേര്‍ക്കും. പട്ടയഭൂമിയില്‍ നിന്ന് മരം മുറിക്കാന്‍ അനുമതി നല്‍കും. ചട്ടങ്ങളില്‍ ഇളവും ഏര്‍പ്പെടുത്തും.

ഈ മേഖലയിലുള്ള യൂക്കാലി, കാറ്റാടി മരങ്ങള്‍ മുറിച്ചുമാറ്റും. ഇനി ഇവ നട്ടുപിടിപ്പിക്കാന്‍ പാടില്ല. മുന്‍ റവന്യു പ്രിന്‍സിപ്പല്‍ സെക്രട്ടറി നിവേദിത പി ഹരന്റെ റിപ്പോര്‍ട്ടിലാണ് മാറ്റങ്ങള്‍ വരുത്തിയത്.

നീലക്കുറിഞ്ഞിയുടെ സംരക്ഷണത്തിനായി കേരളത്തില്‍ ആദ്യമായി പ്രഖ്യാപിക്കുന്ന സംരക്ഷിത മേഖലയാണ് ഉദ്യാനം. നീലക്കുറിഞ്ഞി വ്യാപകമായി പൂക്കുന്ന 3200 ഹെക്ടര്‍ പ്രദേശം ഉള്‍പ്പെടുത്തി 2006ലാണ് ഉദ്യാനം പ്രഖ്യാപിക്കുന്നത്.

Top