cabinet decision-Food Security Act-6 months

തിരുവനന്തപുരം: ഭക്ഷ്യസുരക്ഷാ നിയമം ആറു മാസത്തിനകം നടപ്പാക്കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു. ഇക്കാര്യം കേന്ദ്ര സര്‍ക്കാരിനെ അറിയിക്കാനും യോഗത്തില്‍ തീരുമാനമായി.

റേഷന്‍ കാര്‍ഡ് വിതരണം യുദ്ധകാലാടിസ്ഥാനത്തില്‍ പൂര്‍ത്തിയാക്കും. അടുത്ത അഞ്ചു മാസത്തിനുള്ളില്‍ റേഷന്‍ കാര്‍ഡ് വിതരണം പൂര്‍ത്തിയാക്കാനാണ് തീരുമാനം.

പൂവാര്‍ പുല്ലുവിളയില്‍ തെരുവ് നായയുടെ കടിയേറ്റ് മരിച്ച ശിലുവമ്മയുടെ കുടുംബത്തിന് അഞ്ചു ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു.

നേരത്തെ പതിനായിരം രൂപ മാത്രമാണ് സര്‍ക്കാര്‍ നല്‍കിയിരുന്നത്. ഇന്ന് മന്ത്രിസഭാ യോഗത്തില്‍ തദ്ദേശ സ്വയംഭരണ മന്ത്രി കെ.ടി.ജലീലാണ് ധനസഹായം ഉയര്‍ത്തുന്ന കാര്യം ഉന്നയിച്ചത്.

തുടര്‍ന്നാണ് അഞ്ചു ലക്ഷം രൂപ നല്‍കാന്‍ മന്ത്രിസഭ തീരുമാനിച്ചത്.

Top