ആശ്വാസ നടപടി ; നെല്ലിന്റെ താങ്ങുവില കുത്തനെ ഉയര്‍ത്താന്‍ തീരുമാനം

ന്യൂഡല്‍ഹി : നെല്ലിന്റെ താങ്ങുവില കുത്തനെ ഉയര്‍ത്താന്‍ കേന്ദ്രമന്ത്രിസഭാ യോഗത്തില്‍ തീരുമാനമായി. ക്വിന്റലിന് 200 രൂപ വര്‍ധിച്ചേക്കും. എല്ലാ വിളകള്‍ക്കും ഒന്നര മടങ്ങ് മിനിമം താങ്ങുവില നല്‍കും. ഇതുമൂലം പന്ത്രണ്ടായിരം കോടി രൂപയുടെ അധിക ബാധ്യത സര്‍ക്കാരിനുണ്ടാകും.

നെല്ലിന് പുറമെ പരുത്തി, പയറുവര്‍ഗങ്ങള്‍, ഉഴുന്ന് തുടങ്ങി 14 ഖാരിഫ് വിളകളുടെ താങ്ങുവിലയും ഉയര്‍ത്തിയിട്ടുണ്ട്.

കഴിഞ്ഞയാഴ്ച കരിമ്പുകര്‍ഷകരുമായി നടത്തിയ ചര്‍ച്ചയിലും താങ്ങുവില ഉയര്‍ത്തുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ഉറപ്പുനല്‍കിയിരുന്നു. കഴിഞ്ഞ ബജറ്റിലും വിലവര്‍ധന പരാമര്‍ശിച്ചു. അയ്യായിരം മുതല്‍ പന്ത്രണ്ടായിരം കോടി രൂപയുടെ അധികബാധ്യതയാണ് ഇതിലൂടെ പ്രതീക്ഷിക്കപ്പെടുന്നത്.

Top