അട്ടപ്പാടിയില്‍ കാറ്റാടി വൈദ്യുത പദ്ധതി സ്ഥാപിക്കുന്നതിന് മന്ത്രിസഭയുടെ അനുമതി

പാലക്കാട്: അട്ടപ്പാടി അഗളി പഞ്ചായത്തില്‍ കാറ്റാടി വൈദ്യുത പദ്ധതി സ്ഥാപിക്കുന്നതിന് അനുമതി ലഭിച്ചു.

8 മെഗാവാട്ട് ശേഷിയുടെ വൈദ്യുത പദ്ധതി നടപ്പാക്കുന്നതിന് എന്‍എച്ച്പിസി ലിമിറ്റഡിന് അനുമതി നല്‍കാന്‍ മന്ത്രിസഭാ യോഗം തീരുമാനിക്കുകയായിരുന്നു.

ആദിവാസികളുടെ പൂര്‍ണ സമ്മതത്തോടെയായിരിക്കും പദ്ധതി നടപ്പാക്കുന്നത്.

പദ്ധതിയില്‍ നിന്നുള്ള വരുമാനത്തില്‍ 5% ഭൂവുടമകളായ ആദിവാസികള്‍ക്ക് നല്‍കും.

Top