റോസ്ഗാര്‍ യോജന; ജീവനക്കാരുടെ ഇപിഎഫ് സബ്സിഡിയിലേക്കായി 22,810 കോടി

ന്യൂഡല്‍ഹി: ആത്മനിര്‍ഭര്‍ ഭാരത് റോസ്ഗാര്‍ യോജന പദ്ധതിയിലേക്ക് 22,810 കോടി രൂപ അനുവദിച്ചു കേന്ദ്രം.  ഇപിഎഫ്ഒയില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള സ്ഥാപനങ്ങളില്‍ പുതിയതായി ജോലി നല്‍കുന്നവരുടെ രണ്ടു വര്‍ഷത്തെ ഇപിഎഫ് വിഹിതം സര്‍ക്കാര്‍ വഹിക്കുന്നതാണ് പദ്ധതി. ബുധനാഴ്ച ചേര്‍ന്ന കേന്ദ്ര മന്ത്രിസഭായോഗം പദ്ധതി വിഹിതത്തിന് അംഗീകാരം നല്‍കി. കോവിഡ് വ്യാപനത്തെ തുടര്‍ന്നുള്ള പ്രതിസന്ധി പരിഹരിക്കുന്നതിന്റെ ഭാഗമായാണ് റോസ്ഗാര്‍ യോജന സര്‍ക്കാര്‍ അവതരിപ്പിച്ചത്.

2020 ഒക്ടോബര്‍ ഒന്നു മുതല്‍ 2021 ജൂണ്‍ 30 വരെയുള്ള നിയമനങ്ങളാണ് കേന്ദ്ര സര്‍ക്കാര്‍ അവതരിപ്പിച്ച ഈ പുതിയ തൊഴില്‍ പദ്ധതിയിലേക്കായി പരിഗണിക്കുക. കോവിഡ് വ്യാപനസമയത്ത് 2020 മാര്‍ച്ച് ഒന്നിനു ശേഷം ജോലി നഷ്ടപ്പെട്ടവരെ തിരികെയെടുത്താലും പദ്ധതിയുടെ ആനുകൂല്യം ലഭിക്കും.

Top