മുത്തലാഖ് : വീണ്ടും ഓര്‍ഡിനന്‍സ്‍ ഇറക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍

ന്യൂഡല്‍ഹി : മുത്തലാഖ് ഓര്‍ഡിനന്‍സ് വീണ്ടും പുറപ്പെടുവിക്കാന്‍ കേന്ദ്രമന്ത്രിസഭാ യോഗത്തില്‍ തീരുമാനമായി. പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭാ യോഗം ഓര്‍ഡിനന്‍സ് വീണ്ടും ഇറക്കാന്‍ അംഗീകാരം നല്‍കുകയായിരുന്നു.

ഈ വിഷയത്തില്‍ സര്‍ക്കാര്‍ പുറത്തിറക്കുന്ന രണ്ടാമത്തെ ഓര്‍ഡിനന്‍സ്‍ ആണിത്. മുത്തലാഖ് ബില്‍ നടപ്പാക്കാന്‍ പുതിയ മാറ്റങ്ങള്‍ രാജ്യസഭയിലെ ബില്ലില്‍ കൊണ്ടുവരുമെന്നും കേന്ദ്രസര്‍ക്കാര്‍ കാബിനറ്റ് യോഗത്തിന് ശേഷം പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.

ബില്‍ ലോക്‌സഭ പാസാക്കിയെങ്കിലും രാജ്യസഭ പാസാക്കിയിരുന്നില്ല.

Top