മുന്നോക്ക വിഭാഗത്തിനുള്ള സാമ്പത്തിക സംവരണം; മന്ത്രിസഭ അംഗീകാരം നല്‍കി

തിരുവനന്തപുരം: പി.എസ്.സി നിര്‍ദേശിച്ച മുന്നോക്ക വിഭാഗത്തിലെ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവരുടെ സംവരണത്തിനായുള്ള സര്‍വ്വീസ് ചട്ട ഭേദഗതിക്ക് മന്ത്രിസഭാ യോഗം അംഗീകാരം നല്‍കി. ഇതോടെ മുന്നോക്ക വിഭാഗത്തില്‍ പിന്നോക്കം നില്‍ക്കുന്നവര്‍ക്ക് പത്ത് ശതമാനം സംവരണം കിട്ടും.

ഓപ്പണ്‍ ക്വാട്ടയിലെ ഒഴിവില്‍ നിന്നാണ് പത്ത് ശതമാനം സംവരണത്തിന് അവസരം ഒരുക്കുക. മുന്നോക്ക വിഭാഗത്തില്‍ നാലു ലക്ഷം വരെ വാര്‍ഷിക വരുമാനം ഉള്ളവര്‍ക്ക് ഈ ആനുകൂല്യം ലഭിക്കും.

Top