ഇടുക്കിയിലെ 15 സെന്റിന് താഴെയുള്ള പട്ടയങ്ങള്‍ക്ക് അംഗീകാരം നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനം…

തിരുവനന്തപുരം:ഇടുക്കി കൈയ്യേറ്റഭൂമി വിഷയത്തില്‍ പുതിയ തീരുമാനവുമായി സര്‍ക്കാര്‍. കര്‍ശന വ്യവസ്ഥകളുടെ അടിസ്ഥാനത്തില്‍ ഇടുക്കിയിലെ 15 സെന്റിന് താഴെയുള്ള പട്ടയങ്ങള്‍ക്ക് അംഗീകാരം നല്‍കാനും അല്ലാത്തവ തിരിച്ചു പിടിക്കാനും ഇന്നു ചേര്‍ന്ന മന്ത്രിസഭാ യോഗം തീരുമാനിച്ചു. നേരത്തെ പട്ടയം നല്‍കിയ ഭൂമിയില്‍ അനധികൃത നിര്‍മ്മാണങ്ങള്‍ നടന്നിട്ടുണ്ടെങ്കില്‍ അത് കണ്ടെത്തുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

ഇടുക്കിയിലെ മൊത്തം കയ്യേറ്റങ്ങള്‍ പട്ടികപ്പെടുത്തി റിപ്പോര്‍ട്ട് നല്‍കാന്‍ കളക്ടറെ ചുമതലപ്പെടുത്തും. ഇടുക്കിയിലെ ഭൂപ്രശ്നം മറ്റ് മേഖലകളില്‍ നിന്ന് വ്യത്യസ്തമാണെന്നും മന്ത്രിസഭായോഗം പറഞ്ഞു. സങ്കീര്‍ണതകള്‍ മനസ്സിലാക്കി ഇടുക്കിയുടെ വികസനത്തിന് സഹായിക്കുന്ന ചട്ടക്കൂട് ഉണ്ടാക്കി എടുക്കുക എന്നതാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.

ചില മാധ്യമങ്ങള്‍ ഇടുക്കിയിലെ മുഴുവന്‍ ജനങ്ങളെയും കയ്യേറ്റക്കാരായി ചിത്രീകരിക്കുന്ന റിപ്പേര്‍ട്ടുകള്‍ നല്‍കി ജനങ്ങളെ അരക്ഷിതരാക്കി. ഇടുക്കി ഭൂപ്രശ്നത്തില്‍ സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കാനാണ് മന്ത്രിസഭ തീരുമാനം. ഭൂമി കയ്യേറ്റവുമായി ബന്ധപ്പെട്ട് വ്യക്തമായ കണക്കുകള്‍ തയ്യാറാക്കും. സര്‍ക്കാര്‍ ഭൂമികള്‍ എത്രത്തോളം കയ്യേറി എന്ന് വിലയിരുത്തുമെന്നും മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

Top