ജില്ലാ കളക്ടര്‍മാര്‍ക്ക് സ്ഥലംമാറ്റം; പിബി നൂഹ് തിരുവനന്തപുരം കളക്ടര്‍

തിരുവനന്തപുരം: സംസ്ഥാനത്തെ വിവിധ ജില്ലാ കളക്ടര്‍മാരെ മാറ്റി നിയമിച്ചു. ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗമാണ് വിവിധ ജില്ലകളിലെ കളക്ടര്‍മാരെ മാറ്റി നിയമിക്കാന്‍ തീരുമാനമെടുത്തത്.

പത്തനംതിട്ട ജില്ലാ കളക്ടര്‍ പിബി നൂഹുവിനെ തിരുവനന്തപുരത്ത് നിയമിച്ചു. കെ. ഗോപാലകൃഷ്ണനാണ് പുതിയ പത്തനംതിട്ട ജില്ലാ കളക്ടര്‍. കൊല്ലം കളക്ടറായി എസ്. ഷാനവാസിനെ നിയമിച്ചു. കണ്ണൂര്‍ ജില്ലാ കളക്ടറായി ടിവി സുഭാഷ് നിയമിതനായി. ജില്ലാ കളക്ടറായിരുന്ന കെ.വാസുകി ആറ് മാസത്തെ അവധിയില്‍ പോയതിന് പിന്നാലെയാണ് തിരുവനന്തപുരത്ത് പുതിയ കളക്ടറെ നിയമിച്ചത്.

Top