മധുവിന്റെ മരണം; പബ്ലിക് പ്രോസിക്യൂട്ടറെ നിയമിക്കണ്ടെന്നത് പുനഃപരിശോധിക്കുമെന്ന് എകെ ബാലന്‍

ak balan

അഗളി: അട്ടപ്പാടിയില്‍ ആദിവാസി യുവാവ് മധുവിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട കേസില്‍ സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടറെ നിയമിക്കാനുള്ള മന്ത്രിസഭാ തീരുമാനം റദ്ദാക്കിയ നടപടി ആവശ്യമെങ്കില്‍ പുനഃപരിശോധിക്കുമെന്ന് അറിയിച്ച് മന്ത്രി എകെ ബാലന്‍ രംഗത്ത്.

പട്ടികജാതി, പട്ടിക വര്‍ഗ കേസുകള്‍ കൈകാര്യം ചെയ്യാന്‍ പ്രത്യേക കോടതിയും പ്രോസിക്യൂട്ടറും ഉള്ളതിനാലാണ് സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ വേണ്ട എന്ന തീരുമാനമെടുത്തതെന്നും എന്നാല്‍ കുടുംബത്തിന് പരാതിയുണ്ടെങ്കില്‍ മുഖ്യമന്ത്രിയുമായി ഇക്കാര്യം ചര്‍ച്ച ചെയ്യുമെന്നുമാണ് എ.കെ.ബാലന്‍ പറഞ്ഞത്.

അഭിഭാഷകന് കൂടുതല്‍ ഫീസ് നല്‍കാനാവില്ലെന്ന കാരണത്താലാണ് സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടറെ നിയമിക്കാനുള്ള തീരുമാനം റദ്ദാക്കിയതെന്നാണ് സര്‍ക്കാര്‍ വിശദീകരണം നല്‍കിയത്. എന്നാല്‍ ഒരു കേസിന് വേണ്ടി മാത്രം പ്രത്യേകം പ്രോസിക്യൂട്ടറെ നിയമിക്കേണ്ട എന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് ആഭ്യന്തര വകുപ്പ് ഇങ്ങനെയൊരു നിലപാട് സ്വീകരിച്ചതെന്നാണ് മന്ത്രി എ.കെ ബാലന്‍ വ്യക്തമാക്കിയത്.

Top