കാബിനില്‍ പുക ഉയര്‍ന്നു; ഇന്‍ഡിഗോ വിമാനം അടിയന്തരമായി താഴെ ഇറക്കി

ന്യൂഡല്‍ഹി: പറക്കുന്നതിനിടെ കാബിനില്‍ പുക കണ്ട് വിമാനം താഴെയിറക്കി. കാബിനില്‍ പുക ഉയര്‍ന്നതോടെ 136 യാത്രക്കാരുമായ് യാത്ര ചെയ്തിരുന്ന ജയ്പൂര്‍ കൊല്‍ക്കത്ത ഇന്‍ഡിഗോ വിമാനമാണ് അടിയന്തരമായി താഴെയിറക്കിയത്.

യാത്രക്കാരുമായ് തിങ്കളാഴ്ച അര്‍ദ്ധരാത്രി ജയ്പൂരിലേക്ക് തിരിച്ച ഇന്‍ഡിഗോ എയര്‍ബസ് എ320 നിയോ വിമാനത്തിന്റെ ക്യാബിനിലാണ് പുക ഉണ്ടായത്.

കൊല്‍കത്തയില്‍ നിന്നും 70 കിലോ മീറ്റര്‍ പറന്നുയര്‍ന്ന ശേഷമായിരുന്നു കോക്ക്പിറ്റിലും കാബിനിലും പുക കണ്ടത്. തുടര്‍ന്ന് പൈലറ്റ് അടിയന്തര ലാന്‍ഡിങ്ങിനുള്ള അനുമതി തേടുകയായിരുന്നു.

വിമാനം സുരക്ഷിതമായി ഇറങ്ങിയതായും എമര്‍ജന്‍സി എക്‌സിറ്റിലൂടെ യാത്രക്കാരെ പുറത്തിറക്കിയതായും അധികൃതര്‍ അറിയിച്ചു. ഈ വിമാനത്തിന് ഇതിനു മുമ്പ് യാതൊരു വിധ തകരാറും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

Top