ഷഹീന്‍ബാഗില്‍ എഎപി സ്ഥാനാര്‍ത്ഥി അമാനത്തുള്ള ഖാന് വന്‍ വിജയം

ന്യൂഡല്‍ഹി: പൗരത്വ നിയമ ഭേദഗതിക്കെതിരായ സമരത്തിന്റെ കേന്ദ്രമായി മാറിയ ഷഹീന്‍ബാഗില്‍ എഎപി സ്ഥാനാര്‍ത്ഥി അമാനത്തുള്ള ഖാന് വന്‍ വിജയം.

91,949 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് എഎപിയുടെ അമാനത്തുള്ള വിജയിച്ചത്. പോള്‍ ചെയ്ത വോട്ടിന്റെ 82 ശതമാനത്തിന്റെ 1,07,647 വോട്ടുകളാണ് ഷഹീന്‍ ബാഗ് ഉള്‍പ്പെടുന്ന ഓഖ്ല മണ്ഡലത്തില്‍ നിന്നും അമാനത്തുള്ളയ്ക്ക് ലഭിച്ചത്.

ഷായ്ക്ക് ഡല്‍ഹിയിലെ ജനങ്ങള്‍ നല്‍കിയ ഷോക്ക് ട്രീറ്റ്‌മെന്റാണ് തെരഞ്ഞെടുപ്പു ഫലമെന്ന് അമാനത്തുള്ള പ്രതികരിച്ചു. അതേസമയം,ബിജെപിയുടെ ബ്രാം സിംഗിന് വെറും 15,698 വോട്ട് മാത്രമേ നേടാനായുള്ളൂ. കോണ്‍ഗ്രസിന്റെ പര്‍വേസ് ഹഷ്മിക്ക് ഒന്നും നേടാനായില്ല എന്നത് ദയനീയമാണ്.

Top