പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രമേയം അവതരിപ്പിക്കാന്‍ ഒരുങ്ങി ഡിഎംകെ

ചെന്നൈ: കേരളത്തിനു പിറകെ തമിഴ്‌നാട്ടിലും പൗരത്വ ഭേദഗതി നിയമത്തിനെതിരെ നിയമസഭയില്‍ പ്രമേയം അവതരിപ്പിക്കാന്‍ ഒരുങ്ങി ഡിഎംകെ. ഇക്കാര്യം ആവശ്യപ്പെട്ട് ഡിഎംകെ എംഎല്‍എമാര്‍ നിയമസഭാ സെക്രട്ടറി കെ.ശ്രീനിവാസിന് കത്ത് നല്‍കി. പൗരത്വ ബില്ലിനെതിരേ പ്രതിഷേധം കടുപ്പിക്കാന്‍ ഡിഎംകെ തീരുമാനിച്ചതിന് പിന്നാലെയാണ് നീക്കം.

ഭരണപക്ഷമായ അണ്ണാ ഡി.എം.കെ.യുടെ എം.പിമാര്‍ പാര്‍ലമെന്റില്‍ ബില്ലിനെ പിന്തുണച്ചു വോട്ടുചെയ്യുകയും മുഖ്യമന്ത്രി തന്നെ നിയമം നടപ്പാക്കുമെന്ന് പ്രഖ്യാപിക്കുകയും ചെയ്തിരിക്കുന്നതിനാല്‍ പ്രമേയത്തിനു അവതരണാനുമതി ലഭിക്കാനുള്ള സാധ്യത കുറവാണ്

അതിനിടെ പൗരത്വ ഭേദഗതി ബില്ലിനെതിരേ ചെന്നൈയില്‍ പ്രതിഷേധിച്ചവര്‍ക്ക് പാക്ക് ബന്ധമുണ്ടെന്ന ആരോപണവുമായി തമിഴ്‌നാട് പോലീസ് രംഗത്തെത്തി. പ്രതിഷേധത്തില്‍ പങ്കെടുത്ത ചിലരുടെ ചിത്രങ്ങള്‍ അടക്കം പുറത്തുവിട്ടാണ് തമിഴ്‌നാട് പോലീസ് പാക്ക് അനുകൂല സംഘടനകളില്‍ സമരക്കാരില്‍ ചിലര്‍ പ്രവര്‍ത്തിക്കുന്നുവെന്ന വാദമുയര്‍ത്തുന്നത്. ഇവര്‍ക്കെതിരേ അന്വേഷണം തുടങ്ങിയെന്നും പോലീസ് വ്യക്തമാക്കി.

Top