രാജ്യത്ത് സി.എ.എ നടപ്പാക്കണം; ഹര്‍ദീപ് സിംഗ് പുരി

ന്യൂഡല്‍ഹി: പൗരത്വ നിയമം നടപ്പിലാക്കേണ്ട ആവശ്യകതയെ കുറിച്ച് അഭിപ്രായപ്രകടനം നടത്തി കേന്ദ്ര മന്ത്രി ഹര്‍ദീപ് സിംഗ് പുരി.

അയല്‍രാജ്യമായ അഫ്ഗാനിലെ സിഖ്, ഹിന്ദു വിഭാഗങ്ങള്‍ അനുഭവിക്കുന്ന അവസ്ഥയെ ചൂണ്ടിക്കാണിച്ചാണ് മന്ത്രിയുടെ ട്വീറ്റ്. ‘ഇതുകൊണ്ടൊക്കെയാണ് പൗരത്വ നിയമം നടപ്പിലാക്കേണ്ടത് അവശ്യകതയാകുന്നത്’- മന്ത്രി പറഞ്ഞു.

അഫ്ഗാനില്‍ നിന്നുള്ള ഹിന്ദുക്കള്‍ക്കും സിഖുകാര്‍ക്കും കേന്ദ്ര സര്‍ക്കാര്‍ സഹായം വാഗ്ദാനം ചെയ്തിരുന്നു. അഫ്ഗാനിസ്താനിലെ നിലവിലെ സ്ഥിതിയാണ് പൗരത്വ നിയമത്തെ വീണ്ടും ചര്‍ച്ചാ വിഷയമാക്കിയിരിക്കുന്നത്.

 

Top