വടക്ക് കിഴക്കന്‍ ഡല്‍ഹിയില്‍ പ്രക്ഷോഭം തുടരുന്നു; നാളെ സ്‌കൂളുകള്‍ക്ക് അവധി

ന്യൂഡല്‍ഹി: വടക്ക് കിഴക്കന്‍ ഡല്‍ഹിയിലെ സ്‌കൂളുകള്‍ക്ക് നാളെ അവധി. നാളെ നടത്താനിരുന്ന പരീക്ഷകള്‍ മാറ്റിവച്ചു. ഇതു സംബന്ധിച്ച് കേന്ദ്ര മാനവ വിഭവശേഷി മന്ത്രിയുമായി സംസാരിച്ചെന്ന് ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ വ്യക്തമാക്കി. പൗരത്വ ഭേദഗതിയുമാി ബന്ധപ്പെട്ട് വടക്ക് കിഴക്കന്‍ ഡല്‍ഹിയില്‍ നടക്കുന്ന കലാപത്തിന്റെ പശ്ചാത്തലത്തിലാണ് നാളെ അവധി പ്രഖ്യാപിച്ചിരിക്കുന്നത്. തുടരെതുടരെ പ്രക്ഷോഭങ്ങള്‍ നടന്നു കൊണ്ടിരിക്കുകയാണ് വടക്ക് കിഴക്കല്‍ ഡല്‍ഹിയില്‍. പ്രക്ഷോഭകര്‍ ഭജന്‍പുരയില്‍ വീണ്ടും വാഹനങ്ങള്‍ക്ക് തീയിട്ടു. കലാപത്തിന് പ്രേരിപ്പിക്കുന്ന തരത്തിലുള്ള ദൃശ്യങ്ങളോ ചിത്രങ്ങളോ നല്‍കരുതെന്ന് മാധ്യമങ്ങളോട് ഡല്‍ഹി പൊലീസ് ആഭ്യര്‍ത്ഥിച്ചു.

കജുരി ഖാസില്‍ കൂടുതല്‍ സേനയെ വ്യന്യസിച്ചിരിക്കുകയാണ്. അതേസമയം വടക്കു കിഴക്കന്‍ ഡല്‍ഹിയിലുണ്ടായ സംഘര്‍ഷത്തില്‍ നാലുപേര്‍ മരിച്ചു. കല്ലേറില്‍ തലയ്ക്ക് ഗുരുതരമായി പരുക്കേറ്റ ഹെഡ് കോണ്‍സ്റ്റബിള്‍ രതന്‍ലാലും മൂന്ന് നാട്ടുകാരുമാണ് കൊല്ലപ്പെട്ടത്. 45 പേര്‍ക്ക് സംഘര്‍ഷത്തില്‍ പരിക്കേറ്റെന്ന് പൊലീസ് അറിയിച്ചു. ഷാഹ്ദരാ ഡിസിപിക്കും പരിക്കുണ്ട്. ഭജന്‍പുരയില്‍ അക്രമികളെ നേരിടാന്‍ പൊലീസ് കണ്ണീര്‍വാതകം പ്രയോഗിച്ചു. സുരക്ഷക്കായി 8 കമ്പനി സിആര്‍പിഎഫിനെ വിന്യസിച്ചിട്ടുണ്ട്. സംഘര്‍ഷങ്ങള്‍ നിയന്ത്രണ വിധേയമെന്ന് പൊലീസ് പറയുമ്പോഴും വിവിധയിടങ്ങളില്‍ അക്രമം തുടരുകയാണ്.

Top