പൗരത്വ നിയമ ഭേദഗതി ; തിരുവനന്തപുരം നഗരത്തില്‍ നാളെ ഗതാഗത നിയന്ത്രണം

തിരുവനന്തപുരം: പൗരത്വ ഭേദഗതി ബില്ലിനെതിരെ പാളയം രക്തസാക്ഷി മണ്ഡപത്തില്‍ എല്‍.ഡി.എഫും യു.ഡിഎഫും സംയുക്തമായി നടത്തുന്ന സത്യാഗ്രഹ സമരത്തോടനുബന്ധിച്ച് നാളെ തിരുവനന്തപുരം നഗരത്തില്‍ ഗതാഗത നിയന്ത്രണം.

രാവിലെ 9.30 മണി മുതല്‍ ഉച്ചയ്ക്ക് 2.00 മണിവരെയാണ് ഗതാഗത നിയന്ത്രണം. സംയുക്ത സത്യഗ്രഹ സമരം ആരംഭിക്കുന്ന സമയം മുതല്‍ തീരുന്നതുവരെ പബ്ലിക് ലൈബ്രറി – രക്തസാക്ഷിമണ്ഡപം – വിജെടി വരെയുള്ള റോഡിലും, ആശാന്‍സ്‌ക്വയര്‍ – സര്‍വ്വീസ് റോഡ് -രക്തസാക്ഷി മണ്ഡപം വരെയുള്ള റോഡിലുമുള്ള ഗതാഗതം പൂര്‍ണ്ണമായും ഒഴിവാക്കി യാത്ര ചെയ്യേണ്ടതാണെന്ന് അറിയിപ്പില്‍ വ്യക്തമാക്കുന്നു.

വാഹനങ്ങള്‍ വഴിതിരിച്ച് വിടുന്ന സ്ഥലങ്ങള്‍

ദേശീയപാത / എം. സി റോഡ് നിന്നും വരുന്ന വാഹനങ്ങള്‍ പബ്ലിക് ലൈബ്രറി ഭാഗത്ത് നിന്നും തിരിഞ്ഞ് നന്ദാവനം-ബേക്കറി പനവിള വഴി പോകേണ്ടതാണ്.

നെടുമങ്ങാട് ഭാഗത്തു നിന്നും വരുന്ന വാഹനങ്ങള്‍ വെള്ളയമ്പലത്തു നിന്നും തിരിഞ്ഞ് എസ്.എം.സി – വഴുതക്കാട് – ആനിമസ്‌ക്രീന്‍ സ്‌ക്വയര്‍ വഴി പോകേണ്ടതാണ്.

തമ്ബാനൂര്‍ ഭാഗത്തു നിന്നും ആറ്റിങ്ങല്‍, കോട്ടയം ഭാഗത്തേയ്ക്ക് പോകേണ്ട വാഹനങ്ങള്‍ ബേക്കറി – പഞ്ചാപുര അണ്ടര്‍പാസ്സ് – ആശാന്‍ സ്‌ക്വയര്‍- വഴി പോകേണ്ടതാണ്.

കിഴക്കേകോട്ട/തമ്പാനൂര്‍ ഭാഗങ്ങളില്‍ നിന്നും പേരൂര്‍ക്കട, നെടുമങ്ങാട് ഭാഗങ്ങളിലേയ്ക് പോകേണ്ട വാഹനങ്ങള്‍ ഒ.ബി.റ്റി.സി -ഫ്‌ലൈ ഓവര്‍- തൈക്കാട്- സാനഡു-വഴുതക്കാട് വഴി പോകേണ്ടതാണ്.

കിഴക്കേകോട്ട ഭാഗത്ത് നിന്നും പട്ടം,മെഡിക്കല്‍കോളേജ് ഭാഗങ്ങളിലേയ്ക് പോകേണ്ട വാഹനങ്ങള്‍ വിജെറ്റിയില്‍നിന്നും തിരിഞ്ഞ് ആശാന്‍ സ്‌ക്വയര്‍, പിഎം.ജി – വഴി പോകേണ്ടതാണ്

നോ പാര്‍ക്കിംഗ് സ്ഥലങ്ങള്‍

ആര്‍.ആര്‍.ലാംമ്പ് – അയ്യന്‍കാളി ജംഗ്ഷന്‍(വി.ജെ.റ്റി) – വരെയുള്ള റോഡ്
ആശാന്‍ സ്‌ക്വയര്‍ – ജനറല്‍ ആശുപത്രി റോഡ്
രക്തസാക്ഷിമണ്ഡപത്തിന് ചുറ്റുമുള്ള റോഡ്

പാര്‍ക്കിംഗ് സ്ഥലങ്ങള്‍

സത്യഗ്രഹസമരവുമായി ബന്ധപ്പെട്ട് വരുന്ന എല്ലാ വാഹനങ്ങളും ആശാന്‍ സ്‌ക്വയര്‍ ഭാഗത്ത് ആളെ ഇറക്കിയ ശേഷം മ്യൂസിയം – നന്ദാവനം റോഡിലോ, മാനവീയം വീഥിയലോ, ആള്‍സെയിന്റസ്-ശംഖുംമുഖം റോഡിലോ,ആറ്റുകാല്‍ പാര്‍ക്കിംഗ് ഗ്രൗണ്ടിലോ പാര്‍ക്ക് ചെയ്യേണ്ടതാണ്. റോഡിനു പരാലല്‍ ആയോ, ഗതാഗതതടസ്സം ഉണ്ടാക്കുന്ന രീതിയിലോ, മറ്റു വാഹനങ്ങള്‍ക്ക് കടന്നു പോകുന്നതിന് തടസ്സം ഉണ്ടാക്കുന്ന രീതിയിലോ പാര്‍ക്ക് ചെയ്യുവാന്‍ പാടില്ലാത്തതുമാണ്.

Top