പൗരത്വ ഭേദഗതി നിയമം; പ്രതിപക്ഷത്തിന്റെ മഹാ റാലിയില്‍ നിന്നും പിന്മാറി കമല്‍ഹാസന്‍

ചെന്നൈ: പൗരത്വ ഭേദഗതി നിയമത്തിനെതിരെ ചെന്നൈയില്‍ നടക്കുന്ന മഹാറാലിയില്‍ നടനും മക്കള്‍ നീതി മയ്യം സ്ഥാപകനുമായ കമല്‍ഹാസന്‍ പങ്കെടുക്കില്ലെന്ന് സൂചന. ചികിത്സയ്ക്കായി വിദേശത്ത് പോകുന്നതിനാല്‍ താന്‍ റാലിയില്‍ നിന്ന് വിട്ടു നില്‍ക്കുന്നു എന്നാണ് അദ്ദേഹം പറഞ്ഞത്.

പ്രതിപക്ഷ പാര്‍ട്ടികളുടെ നേതൃത്വത്തില്‍ ഡിഎംകെയും കോണ്‍ഗ്രസും ഇടതുപാര്‍ട്ടികളുമാണ് ഇന്ന് മഹാ റാലിയില്‍ പങ്കെടുക്കുന്നത്. അതേസമയം തനിക്ക് ഇന്നത്തെ റാലില്‍ പങ്കു ചേരാന്‍ കഴിയില്ലെന്ന് അദ്ദേഹം കത്ത് മുഖാന്തരം ഡിഎംകെ അധ്യക്ഷന്‍ സ്റ്റാലിനെ അറിയിച്ചിട്ടുണ്ട്. എന്നാല്‍ താന്‍ ഇല്ലെങ്കിലും തന്റെ അണികള്‍ പ്രതിഷേധത്തില്‍ പങ്കു ചേരുമെന്ന് അദ്ദേഹം പഞ്ഞു. ഒരു ലക്ഷം പേരെയെങ്കിലും മഹാറാലിയില്‍ അണിനിരത്താനാണ് ഡിഎംകെ ശ്രമം.

അതേസമയം ചെന്നൈയില്‍ നടക്കുന്ന മഹാറാലിയെ തകര്‍ക്കാന്‍ ശ്രമിച്ച് ഇന്ത്യന്‍ മക്കള്‍ കക്ഷി മദ്രാസ് ഹൈക്കോടതിയെ സമീപിച്ചെങ്കിലും ഹര്‍ജി തള്ളിയിരുന്നു. പ്രതിഷേധ റാലി മുഴുവനും വീഡിയോയില്‍ ചിത്രീകരിക്കണമെന്ന് പൊലീസിനോട് കോടതി നിര്‍ദേശിച്ചിട്ടുണ്ട്.

നിയമ ഭേദഗതിക്കെതിരായ പ്രക്ഷോഭത്തിന്റെ ഭാഗമായി പോണ്ടിച്ചേരി സര്‍വകലാശാലയില്‍ ഇന്ന് രാഷ്ട്രപതി പങ്കെടുക്കുന്ന ബിരുദദാന ചടങ്ങ് വിദ്യാര്‍ത്ഥികള്‍ ബഹിഷ്‌കരിക്കും.

Top