‘ഇന്ത്യ, മൈ വാലന്റൈന്‍’ ഫെബ്രുവരി 14 ന് ഇന്ത്യയിലെ പ്രധാന നഗരങ്ങളില്‍ പ്രതിഷേധം

ന്യൂഡല്‍ഹി: ഫെബ്രുവരി 14 ന് ഇന്ത്യയിലെ പ്രധാന നഗരങ്ങളില്‍ പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രക്ഷോഭം സംഘടിപ്പിക്കാനൊരുങ്ങി സമരസംഘടനകള്‍. പ്രണയിനികളുടെ ദിനമെന്ന് വിശേഷിപ്പിക്കപ്പെടുന്ന ദിവസമാണ് ഫെബ്രുവരി 14. ‘ഇന്ത്യ, മൈ വാലന്റൈന്‍’ എന്ന പേരില്‍ പ്രതിഷേധം സംഘടിപ്പിക്കാനാണ്‌ തീരുമാനം.

ഫെബ്രുവരി 14 മുതല്‍ പ്രതിഷേധം 16 വരെ നീണ്ടുനില്‍ക്കുന്ന പ്രതിഷേധത്തില്‍ പ്രശസ്ത സിനിമാ താരങ്ങളും സാമൂഹ്യപ്രവര്‍ത്തകരും ഉള്‍പ്പെടെ പങ്കെടുക്കും. ബോളിവുഡ്‌ താരമായ സ്വര ഭാസ്‌കര്‍, വിശാല്‍ ദഡ്‌ലാനി, രേഖാ ഭരദ്വാജ് എന്നിവര്‍ അണിനിരക്കും. ഡല്‍ഹിയില്‍ ആരംഭിക്കുന്ന പ്രതിഷേധം മുംബൈയിലായിരിക്കും അവസാനിക്കുക.

പൗരത്വ ഭേദഗതി നിയമത്തിനെതിരെ വലിയ പ്രക്ഷോഭങ്ങളാണ് നടന്നു കൊണ്ടിരിക്കുന്നത്. നടപടിയില്‍ പ്രതിഷേധിച്ച് രാജ്യത്തിനകത്തും പുറത്തും സമരങ്ങള്‍ നടന്നു വരികയാണ്. ഡല്‍ഹിയിലെ ഷഹീന്‍ബാഗില്‍ സ്ത്രീകളും കുട്ടികളുമുള്‍പ്പെടെയുള്ള നിരവധി പേരാണ് ദിവസങ്ങളായി സമരത്തില്‍ പങ്കെടുത്തുകൊണ്ടിരിക്കുന്നത്.

Top