കുട്ടികളെ മര്‍ദ്ദിച്ചു; പൊലീസ് നരനായാട്ടിനെതിരെ ജാമിയ മിലിയ സര്‍വ്വകലാശാല അധികൃതര്‍

ന്യൂഡല്‍ഹി: സര്‍വ്വകലാശാലയില്‍ പൊലീസ് നടത്തിയ നരനായാട്ടിനെതിരെ അന്വേഷണം വേണമെന്നാവശ്യപ്പെട്ട് ജാമിയ മിലിയ സര്‍വ്വകലാശാല അധികൃതര്‍ രംഗത്ത്. കുട്ടികളെ പൊലീസ് മര്‍ദ്ദിച്ചെന്ന പ്രസ്താവനയ്ക്ക് ശേഷമാണ് അധികൃതരുടെ നീക്കം. ജുഡീഷ്യല്‍ അന്വേഷണമോ ഉന്നതാധികാര സമിതിയുടെ അന്വേഷണോ വേണമെന്നാണ് കേന്ദ്ര മാനവ വിഭവ ശേഷി മന്ത്രാലയത്തോട് സര്‍വ്വകലാശാല ആവശ്യപ്പെട്ടിരിക്കുന്നത്.

അതേസമയം ക്യാമ്പസില്‍ പൊലീസിന് അനുമതി നല്‍കിയിരുന്നില്ലെന്നും സര്‍വ്വകലാശാല വ്യക്തമാക്കി. വിദ്യാര്‍ത്ഥികളെ പൊലീസ് കായികമായി ആക്രമിച്ചെന്നും ക്യാമ്പസില്‍ നാശനഷ്ടങ്ങള്‍ വരുത്തിയെന്നും സര്‍വ്വകലാശാല മന്ത്രിയെ അറിയിച്ചു.

പൗരത്വ ഭേദഗതി നിയമത്തിനെതിരെ വിദ്യാര്‍ത്ഥികള്‍ ഇന്നും പ്രതിഷേധം നടത്തുകയാണ്. ഇന്ന് പൗരത്വ ഭേദഗതിക്കെതിരെ പ്രഭാഷണങ്ങള്‍ സംഘടിപ്പിക്കുന്നുണ്ട്. അതേസമയം ഭേദഗതിക്കെതിരെ പ്രചാരണങ്ങള്‍ നടത്താനും തീരുമാനിച്ചു. കഴിഞ്ഞ ദിവസം പൊലീസ് വിലക്ക് ലംഘിച്ച് വിദ്യാര്‍ത്ഥികള്‍ ജന്തര്‍മന്തറിലേക്ക് മാര്‍ച്ച് നടത്തിയിരുന്നു.

Top