ഭരണഘടന സംരക്ഷിക്കും, പൗരത്വ ഭേദഗതി നിയമത്തിനെതിരെ രാപകല്‍ സമരം

പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധങ്ങള്‍ ഇനിയും കെട്ടടങ്ങിയിട്ടില്ല. ബാലരാമപുരത്ത് ഭരണഘടന സംയുക്തവേദിയുടെ ആഭിമുഖ്യത്തില്‍ രാപകല്‍ സമരം നടത്തി. ആയിരത്തിലധികം ആളുകളാണ് പ്രതിഷേധ പരിപാടിയില്‍ അണി നിരന്നത്.

രാജ്യമെമ്പാടും പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രതിഷേധം നടക്കുകയാണ്. ഈ പ്രതിഷേധ സമരങ്ങള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചാണ് ബാലരാമപുരത്തെ രാപകല്‍ സമരം നടത്തുന്നത്. വെള്ളിയാഴ്ച വൈകിട്ട് നാലു മണിക്കാണ് രാപകല്‍ സമരം തുടങ്ങിയത്. ഭരണഘടന സംരക്ഷിക്കുമെന്ന് ഉറക്കെ പ്രഖ്യാപിച്ച് കൊണ്ടാണ് പ്രതിഷേധം തുടങ്ങിയത്.

നാടിന്റെ വിവിധ മേഖലകളില്‍ നിന്ന് ജനങ്ങള്‍ ചെറു പ്രകടനങ്ങളായി സമരവേദിയിലേക്ക് എത്തുകയായിരുനു. സി.പി.ഐ നേതാവ് പന്ന്യന്‍ രവീന്ദ്രന്‍, എം.എല്‍.എമാരായ വിന്‍സെന്റ്, ആന്‍സലന്‍, പാളയം ഇമാം സുഹൈബ് മൗലവി തുടങ്ങി നിരവധി പേര്‍ രാപകല്‍ സമരത്തെ അഭിസംബോധന ചെയ്തു. ഇന്ന് വൈകിട്ടോടെ സമരം അവസാനിക്കും.

Top