പൗരത്വ നിയമ ഭേദഗതി; നിയമം ആരുടേയും പൗരത്വം എടുക്കാനല്ലെന്ന് പ്രധാനമന്ത്രി

ന്യൂഡല്‍ഹി: സമൂഹമാധ്യമങ്ങളില്‍ പൗരത്വനിയമത്തിന് അനുകൂല പ്രചാരണത്തിന് തുടക്കമിട്ട് പ്രധാനമന്ത്രി നരേന്ദ്രമോദി. ട്വിറ്ററില്‍ മോദി ഹാഷ്ടാഗ് ക്യാംപയ്ന്‍ തുടങ്ങി.

പൗരത്വ ഭേദഗതി നിയമത്തെ രാജ്യം പിന്തുണയ്ക്കുന്നു. ആരുടേയും പൗരത്വം എടുക്കാനല്ല നിയമമെന്നും വേട്ടയാടപ്പെട്ട അഭയാര്‍ത്ഥികള്‍ക്ക് പൗരത്വം നല്‍കാനാണ് നിയമമെന്നും അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു.

പൗരത്വനിയമത്തിനെതിരായ തെരുവിലെ പ്രതിഷേധം സമൂഹമാധ്യമങ്ങളിലും ആളിക്കത്തിനില്‍ക്കെയാണ് അനുകൂല പ്രചാരണത്തിന് പ്രധാനമന്ത്രി നരേന്ദ്രമോദി തന്നെ മുന്നിട്ടിറങ്ങിയത്. IndiaSupportsCAA എന്ന ഹാഷ്ടാഗ് ക്യാംപെയിനിനാണ് മോദി തന്റെ ട്വിറ്റര്‍ പേജിലൂടെ തുടക്കമിട്ടത്.

Top