അന്ന് ശനിദശ ഇപ്പോള്‍ ശുക്രദശ: പിണറായിയെ പ്രശംസിച്ച് വെള്ളാപ്പള്ളി

ആലപ്പുഴ: പൗരത്വ ഭേദഗതി നിയമവുമായി ബന്ധപ്പെട്ട് ഇന്ന് സര്‍വ്വകക്ഷിയോഗം സംഘടിപ്പിച്ച മുഖ്യമന്ത്രി പിണറായി വിജയനെ പ്രശംസിച്ച് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍.

ശബരിമല വിഷയത്തില്‍ എതിര്‍പ്പ് പ്രകടിപ്പിച്ചവരെ ഇന്ന് ഒരേ പക്ഷത്ത് നിര്‍ത്താന്‍ പിണറായിക്ക് സാധിച്ചത് വലിയ കാര്യമാണെന്ന് അദ്ദേഹം പറഞ്ഞു.’അന്ന് ശബരിമല പ്രശ്‌നത്തില്‍ അദ്ദേഹത്തിനെതിരെ നിന്നവരെ ഇന്ന് ഒരേ പക്ഷത്ത് നിര്‍ത്താന്‍ പിണറായിക്ക് സാധിച്ചത് വലിയ കാര്യമാണ്. അന്ന് പിണറായിക്ക് ശനിദശയായിരുന്നെങ്കില്‍ ഇപ്പോള്‍ ശുക്രദശയാണ്. പിണറായിയുടെ നേതൃത്വത്തില്‍ പ്രതിപക്ഷം സമരത്തിനിറങ്ങിയത് പിണറായിയുടെ നേതൃഗുണത്തിന്റെയും ഭരണമികവിന്റെയും തെളിവാണെന്ന് വെള്ളാപ്പള്ളി പറഞ്ഞു.

‘കഴിഞ്ഞവര്‍ഷം അദ്ദേഹത്തെ കടിച്ചു കീറാന്‍ വന്നവരാണ് ഇപ്പോള്‍ അദ്ദേഹത്തോടൊപ്പം ഒരു കുടക്കീഴില്‍ നില്‍ക്കുന്നത്. കോണ്‍ഗ്രസ്സിനെ പിളര്‍ത്താന്‍ പിണറായിക്ക് സാധിച്ചുവെന്നും സര്‍വ്വകക്ഷി യോഗത്തില്‍ പിണറായി മികച്ച സംഘാടകനായെന്നും വെള്ളാപ്പള്ളി പ്രശംസിച്ചു.

Top