എന്‍സിപി പൗരത്വ നിയമത്തിന് എതിര്; നിലപാട് ആവര്‍ത്തിച്ച് പവാര്‍

മുംബൈ: പൗരത്വ നിയമത്തില്‍ നിലപാട് ആവര്‍ത്തിച്ച് എന്‍സിപി അധ്യക്ഷന്‍ ശരദ് പവാര്‍. എന്‍സിപി പൗരത്വ നിയമത്തിന് എതിരാണെന്നും എന്നാല്‍ നിയമത്തെക്കുറിച്ച് മുഖ്യമന്ത്രിക്ക് അദ്ദേഹത്തിന്റേതായ അഭിപ്രായമുണ്ടാകാമെന്നും പവാര്‍ പറഞ്ഞു.
മഹാരാഷ്ട്രയിലേത് സഖ്യസര്‍ക്കാരാണെന്നും അതിനുള്ളില്‍ ഈ വിഷയം ചര്‍ച്ച ചെയ്യുമെന്നും പവാര്‍ വ്യക്തമാക്കി.

അതേസമയം, മഹാരാഷ്ട്രയിലെ ദേശീയ ജനസംഖ്യാ രജിസ്റ്ററിനെ (എന്‍പിആര്‍) തടയില്ലെന്ന് മുഖ്യമന്ത്രി ഉദ്ദവ് താക്കറെ ഇന്നലെ വ്യക്തമാക്കിയിരുന്നു.

പൗരത്വ നിയമവും പൗരത്വ രജിസ്റ്ററും ജനസംഖ്യ രജിസ്റ്ററില്‍നിന്നു വ്യത്യസ്തമാണ്. എന്‍ആര്‍സി നടപ്പാക്കിയാല്‍ അത് ഹിന്ദുക്കളെയോ മുസ്ലീങ്ങളെയോ മാത്രമല്ല ആദിവാസികളെയും ബാധിക്കും. അത് കൊണ്ടു തന്നെ സംസ്ഥാനത്ത് ജനസംഖ്യാ രജിസ്റ്റര്‍ ഒരു കണക്കെടുപ്പു സംവിധാനം മാത്രമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Top