പൗരത്വ ഭേദഗതി; മംഗളൂരുവില്‍ മലയാളികള്‍ക്ക് നോട്ടീസ്, പ്രതിഷേധിക്കാത്തവര്‍ക്കും കിട്ടി പണി

മംഗളൂരു: പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഡിസംബര്‍ 19ന് മംഗളൂരുവിലുണ്ടായ പ്രതിഷേധത്തെ തുടര്‍ന്ന് നഗരത്തിലുണ്ടായിരുന്ന മലയാളികള്‍ക്ക് മംഗളൂരു പൊലീസിന്റെ നോട്ടീസ്. നേരിട്ട് ഹാജരാകാനാണ് പൊലീസിന്റെ നിര്‍ദേശം. സ്ത്രീകളും വിദ്യാര്‍ത്ഥികളുമുള്‍പ്പെടെയുള്ളവര്‍ക്കാണ് നോട്ടീസ് കിട്ടിയിരിക്കുന്നത്.

നഗര പരിധിയിലുണ്ടായിരുന്നവരുടെ സിം അഡ്രസ് പ്രകാരമാണ് നോട്ടീസ് അയച്ചിരിക്കുന്നത്. കാസര്‍കോട് ജില്ലയിലെ വിവിധ പ്രദേശങ്ങളിലുള്ളവര്‍ക്കാണ് നോട്ടീസ് ലഭിച്ചിരിക്കുന്നത്. എന്നാല്‍ പ്രതിഷേധത്തില്‍ പങ്കെടുക്കാത്തവര്‍ക്കും നോട്ടീസ് അയച്ചിട്ടുണ്ട് എന്നാണ് റിപ്പോര്‍ട്ട്.

Top