പൗരത്വ സമര നേതാവ് ഷര്‍ജീല്‍ ഉസ്മാനി ജയിൽ മോചിതനായി

ന്യൂഡൽഹി : അലിഗഢ് മുസ്‍ലിം സ൪വകലാശാല മുൻ വിദ്യാ൪ഥിയും ഫ്രറ്റേണിറ്റി മൂവ്മെന്റ് ദേശീയ സെക്രട്ടറിയുമായ ഷ൪ജീൽ ഉസ്മാനി ജയിൽ മോചിതനായി. ഷ൪ജീലിനെതിരായ നാല് കേസുകളിലും ജാമ്യം കിട്ടിയതോടെയാണ് മോചനം. പൗരത്വസമരത്തിൽ പങ്കെടുത്തതിന്റെ പേരിലാണ് യു.പി പൊലീസ് ഷ൪ജീലിനെ വിവിധ കേസുകളിലായി അറസ്റ്റ് ചെയ്തിരുന്നത്.

ജൂലൈ എട്ടിനാണ് ഷര്‍ജീല്‍ ഉസ്മാനിയെ അസംഗഢിലെ വീട്ടില്‍ നിന്നും അറസ്റ്റ് ചെയ്യുന്നത്. ക്രൈം ബ്രാഞ്ചില്‍ നിന്നും എന്ന് പറഞ്ഞ അഞ്ചംഗ സംഘമാണ് വീട്ടില്‍ നിന്നും ഷര്‍ജീല്‍ ഉസ്മാനിയെ അറസ്റ്റ് ചെയ്തിരുന്നത്. ഒരു മാസത്തോളമായി ഉത്തര്‍പ്രദേശിലെ അലിഗഢ് ജയിലില്‍ കഴിയുകയായിരുന്നു ഷര്‍ജീല്‍ ഉസ്മാനി. അലിഗഢ് സര്‍വകലാശാലയില്‍ നടന്നതുള്‍പ്പടെ നടന്ന സംഘര്‍ഷങ്ങളുടെ പേരില്‍ അഞ്ച് എഫ്.ഐ.ആറുകളാണ് ഷര്‍ജീല്‍ ഉസ്മാനിയുടെ പേരില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

Top