പൗരത്വ നിയമ ഭേദഗതി; പ്രസ്താവന തള്ളി കപില്‍ സിബല്‍, സംസ്ഥാനങ്ങള്‍ക്ക് എന്തുമാകാം?

ന്യൂഡല്‍ഹി: പൗരത്വ നിയമ ഭേദഗതിയില്‍ മലക്കം മറിഞ്ഞ് കോണ്‍ഗ്രസ് നേതാവ് കപില്‍ സിബല്‍. പൗരത്വ നിയമ ഭേദഗതി നടപ്പാക്കാതിരിക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് അവകാശമില്ലെന്ന് അദ്ദേഹം കഴിഞ്ഞദിവസം പ്രസ്താവിച്ചിരുന്നു. എന്നാല്‍ അങ്ങനെ പറഞ്ഞിട്ടില്ലെന്നാണ് അദ്ദേഹത്തിന്റെ ഇപ്പോഴത്തെ വാദം. മാത്രമല്ല, നിയമഭേദഗതി ഭരണഘടനാ വിരുദ്ധമാണെന്നാണ് തന്റെ നിലപാടെന്നും അദ്ദേഹം പറഞ്ഞു.

ഭേദഗതിക്കെതിരെ കേരളം സുപ്രീംകോടതിയെ സമീപിച്ച പശ്ചാത്തലത്തിലായിരുന്നു അദ്ദേഹം പ്രസ്താവന നടത്തിയിരുന്നത്. പാര്‍ലമെന്റ് പാസ്സാക്കിയ നിയമം നടപ്പാക്കില്ലെന്ന് സംസ്ഥാനങ്ങള്‍ പറയുന്നത് ഭരണഘടനാവിരുദ്ധമാണെന്നായിരുന്നു കപില്‍ സിബല്‍ പറഞ്ഞത്.

എന്നാല്‍ സംസ്ഥാനസര്‍ക്കാര്‍ തങ്ങളുടെ നിലപാടില്‍ നിന്നും മാറില്ലെന്ന്‌ തന്നെയാണ് ഇപ്പോഴും പറയുന്നത്. സംസ്ഥാനത്ത് ജനസംഖ്യാ രജിസ്റ്ററും പൗരത്വ രജിസ്റ്ററും നടപ്പാക്കില്ലെന്ന് സര്‍ക്കാര്‍ ആവര്‍ത്തിച്ചു. എന്നാല്‍, സെന്‍സസുമായി സഹകരിക്കുമെന്നും ജനനത്തീയതി, മാതാപിതാക്കളുടെ വിശദാംശങ്ങള്‍ എന്നിവ ഒഴിവാക്കുമെന്നും സര്‍ക്കാര്‍ പറഞ്ഞു.

Top