പൗരത്വ നിയമ ഭേദഗതി; ഡിവൈഎഫ്‌ഐ മാര്‍ച്ചിന് മുസ്ലീം യൂത്ത് ലീഗിന്റെ ബിഗ് സല്യൂട്ട്

കോഴിക്കോട്: ഡിവൈഎഫ്‌ഐ നടത്തിയ റാലിക്ക് അഭിവാദ്യമര്‍പ്പിച്ച് മുസ്ലീം യൂത്ത് ലീഗ് പ്രവര്‍ത്തകര്‍. പൗരത്വ നിയമ ഭേദഗതിക്കെതിരെ കഴിഞ്ഞ ദിവസം കാസര്‍കോട് പയ്യങ്കിയില്‍ ഡിവൈഎഫ്‌ഐ നടത്തിയ മാര്‍ച്ചിനാണ് യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ അണിനിരന്ന് അഭിവാദ്യമര്‍പ്പിച്ചത്.

നേരത്തെ മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ ഡിവൈഎഫ്‌ഐ റാലിക്കും യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ അഭിവാദ്യമര്‍പ്പിച്ചിരുന്നത് വലിയ വാര്‍ത്തയായിരുന്നു. പൗരത്വ നിയമ ഭേദഗതിക്കെതിരെയുള്ള ഡിവൈഎഫ്‌ഐയുടെ പോരാട്ടത്തിന് യൂത്ത് ലീഗ് പിന്തുണ ലഭിക്കുന്നത് ഏറെ സന്തോഷകരമാണെന്ന് സ്റ്റേറ്റ് ട്രഷറര്‍ എസ്.കെ സജീഷ് പറഞ്ഞു.

അതേസമയം, ഐക്യദാര്‍ഢ്യങ്ങളും അഭിവാദ്യവും ഒരുഭാഗത്ത് മാത്രമാകുന്നതില്‍ ചിലര്‍ക്ക് എതിര്‍പ്പുമുണ്ട്.

Top