പൗരത്വ ഭേദഗതി നിയമം;  കോണ്‍ഗ്രസ് പ്രവര്‍ത്തകരും പൊലീസും തമ്മില്‍ ഏറ്റുമുട്ടല്‍

പൗരത്വ ഭേദഗതി നിയമത്തിനെതിരെ സംസ്ഥാനത്ത് വിവധ ഭാഗങ്ങളിലായി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. പ്രതിപക്ഷ നേതാവ് റോഡില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചു.

കൊച്ചിയില്‍ പൊലീസും പ്രവര്‍ത്തകരും തമ്മില്‍ ഉന്തും തള്ളും നടന്നു. ബിഎസ്എന്‍എല്‍ ഓഫീസിലേക്ക് തള്ളിക്കയറാന്‍ ശ്രമിച്ച എംപിയെയും എംഎല്‍എമാരേയും പൊലീസ് തടഞ്ഞു.

അതേസമയം മലപ്പുറത്തും പ്രതിഷേധം കനക്കുകയാണ്.

Top