പൗരത്വ നിയമത്തില്‍ ‘ഗോളടിച്ച്’ തൃണമൂല്‍; തിരിച്ചടിയ്ക്കാന്‍ ബിജെപിയുടെ പുതിയ പ്രചരണ തന്ത്രം

പൗരത്വ നിയമത്തിന് എതിരെ പശ്ചിമ ബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസ് നടത്തുന്ന തെറ്റായ പ്രചരണങ്ങള്‍ക്ക് എതിരെ ശക്തമായി തിരിച്ചടിക്കാന്‍ പ്രചരണങ്ങള്‍ക്ക് ഒരുങ്ങി ബിജെപി നേതൃത്വം. അഭയാര്‍ത്ഥികളിലേക്ക് സന്ദേശങ്ങള്‍ എത്തിക്കാനും ബിജെപി തയ്യാറെടുക്കുകാണ്. 2021 നിയമസഭാ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് തുറുപ്പുചീട്ടായി പുതിയ പൗരത്വ നിയമം പ്രയോഗിക്കാമെന്ന പ്രതീക്ഷയിലാണ് പാര്‍ട്ടി.

എന്നാല്‍ തൃണമൂല്‍ കോണ്‍ഗ്രസും, മറ്റ് പ്രതിപക്ഷ പാര്‍ട്ടികളും, സിവില്‍ സൊസൈറ്റി ഗ്രൂപ്പുകളും, വിദ്യാര്‍ത്ഥികളും സിഎഎയ്ക്ക് എതിരായി നടത്തുന്ന ശക്തമായ പ്രതിഷേധ പരിപാടികളും, തന്റെ സംസ്ഥാനത്ത് നിയമം നടപ്പാക്കില്ലെന്ന മുഖ്യമന്ത്രി മമതാ ബാനര്‍ജിയുടെ പ്രഖ്യാപനങ്ങളും ബിജെപിയെ പ്രതിരോധത്തിലാക്കിയിട്ടുണ്ട്. നിയമത്തിന് എതിരായി സംസ്ഥാന വ്യാപക പ്രചരണങ്ങള്‍ക്ക് പുറമെ ആറ് പ്രതിഷേധ മാര്‍ച്ചുകളിലും, മൂന്ന് റാലികളിലും മമത പങ്കെടുത്തു.

എന്നാല്‍ ബിജെപി ഇതിന് പകരം ഒരു മെഗാ മാര്‍ച്ച് മാത്രമാണ് സംഘടിപ്പിച്ചത്. ബിജെപി വര്‍ക്കിംഗ് പ്രസിഡന്റ് ജെ പി നദ്ദയാണ് മാര്‍ച്ചിന് നേതൃത്വം നല്‍കിയത്. സംസ്ഥാന പ്രസിഡന്റ് നയിച്ച റാലികളും പ്രതിരോധിക്കാന്‍ അരങ്ങേറി. ബിജെപിയുടെ മറുപടി ഇതില്‍ ഒതുങ്ങില്ലെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍. സംസ്ഥാന തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് മമത നടത്തുന്ന വോട്ടുപിടുത്ത പ്രതിഷേധങ്ങള്‍ക്ക് അതേ തലത്തില്‍ പ്രതിരോധിക്കാനാണ് ബിജെപി ഒരുങ്ങുന്നത്.

ബംഗാളിന് മാത്രമായി പ്രചരണമാണ് പ്രധാന ലക്ഷ്യം. എന്‍ആര്‍സിയെക്കുറിച്ച് ഒരക്ഷരം മിണ്ടില്ലെന്നാണ് തീരുമാനം. വര്‍ഗ്ഗീയ അജണ്ട ഇറക്കുന്ന തൃണമൂലിന് ഇതേ നാണയത്തില്‍ ബിജെപി മറുപടി നല്‍കുമ്പോള്‍ സംസ്ഥാന കനത്ത ധ്രുവീകരണത്തിനാണ് കളമൊരുങ്ങുന്നത്.

Top