പന്ത് ചുരണ്ടല്‍ വിവാദ നായകന്മാര്‍ ലോകകപ്പ് കളിക്കുമോ; ക്രിക്കറ്റ് ഓസ്‌ട്രേലിയ സിഇഒ പറയുന്നു

മെല്‍ബണ്‍: പന്ത് ചുരണ്ടല്‍ വിവാദത്തില്‍ പെട്ട് വിലക്ക് നേരിടുന്ന ഓസീസ് മുന്‍ നായകന്‍ സ്റ്റീവ് സ്മിത്തും ഉപനായകന്‍ ഡേവിഡ് വാര്‍ണറും അടുത്ത വര്‍ഷം നടക്കുന്ന ഏകദിന ലോകകപ്പില്‍ കളിക്കുമോ എന്നതാണ് ഇപ്പോള്‍ ഫുട്‌ബോള്‍ ലോകത്തെ പ്രധാന ചര്‍ച്ചാ വിഷയം.

ഇരുവരുടെയും വിലക്ക് കാലാവധി ലോകകപ്പിന് മുന്‍പ് അവസാനിക്കുന്നതിനാലാണ് ആരാധകര്‍ ഈ ചോദ്യം ഉന്നയിക്കുന്നത്. പക്ഷേ ക്രിക്കറ്റ് ഓസ്‌ട്രേലിയ കനിഞ്ഞാലേ ഇവര്‍ക്ക് കളിക്കാനാകൂ. ഇപ്പോളിതാ ഇരുവരുടെയും ലോകകപ്പ് പ്രവേശനസാധ്യതകളെ കുറിച്ച് പ്രതികരിച്ചിരിക്കുകയാണ് ക്രിക്കറ്റ് ഓസ്‌ട്രേലിയ സിഇഒ കെവിന്‍ റോബര്‍ട്ട്‌സ്. വിദേശ ടി20 ലീഗുകളിലെ പ്രകടനം പരിഗണിച്ചും താരങ്ങളെ ടീമില്‍ ഉള്‍പ്പെടുത്തുമെന്ന് കെവിന്‍ പറഞ്ഞു. ടി20 ലീഗുകളില്‍ മികവ് കാട്ടിയാല്‍ ഇരുവര്‍ക്കും ലോകകപ്പ് ടീമിലേക്ക് മടങ്ങിയെത്താമെന്നാണ് ക്രിക്കറ്റ് ഓസ്‌ട്രേലിയ സിഇഒയുടെ വാക്കുകള്‍ സൂചിപ്പിക്കുന്നത്.

ഏപ്രില്‍ 23നാണ് ലോകകപ്പിനുള്ള 15 അംഗ സ്‌ക്വാഡിന്റെ പട്ടിക ഐസിസിക്ക് കൈമാറേണ്ട അവസാന തിയതി. ഇതിന് മുന്‍പ് മാര്‍ച്ച് 29ന് സ്മിത്തിന്റെയും വാര്‍ണറുടെയും വിലക്ക് അവസാനിക്കും. ലോകകപ്പിന് മുന്‍പ് ഇന്ത്യന്‍ ബംഗ്ലാദേശ് പ്രീമിയര്‍ ലീഗുകളില്‍ ഇരു താരങ്ങളും കളിക്കും. സ്മിത്ത് പാക്കിസ്ഥാന്‍ പ്രീമിയര്‍ ലീഗിലും പങ്കെടുക്കുന്നുണ്ട്.

Top