കണ്ണൂര്‍ കോര്‍പ്പറേഷന്‍ മേയറായി മുസ്ലീംലീഗിന്റെ സി.സീനത്ത് തെരഞ്ഞെടുക്കപ്പെട്ടു

കണ്ണൂര്‍: കണ്ണൂര്‍ കോര്‍പ്പറേഷന്‍ മേയറായി മുസ്ലീംലീഗിന്റെ സി.സീനത്ത് തെരഞ്ഞെടുക്കപ്പെട്ടു. 28-നെതിരെ 27-വോട്ടുകള്‍ക്കാണ് സീനത്തിന്റെ വീജയം. ചരിത്രത്തില്‍ ഇതാദ്യമായാണ് മുസ്ലീംലീഗിന് ഒരു വനിതാ മേയര്‍ ഉണ്ടാവുന്നത്.

മുന്നണി ധാരണ പ്രകാരം കോണ്‍ഗ്രസിന്റെ സുമ ബാലകൃഷ്ണന്‍ രാജിവച്ചതോടെയാണ് തെരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്. ഇപി ലതയായിരുന്നു എല്‍ഡിഎഫിന്റെ മേയര്‍ സ്ഥാനര്‍ത്ഥി.

അഞ്ച് വര്‍ഷത്തിനിടയില്‍ കണ്ണൂര്‍ കോര്‍പറേഷന്റെ മേയറാകുന്ന മൂന്നാമത്തെ ആളാണ് സി. സീനത്ത്.

Top