ഗുരുദേവ ദര്‍ശനങ്ങള്‍ കേരളത്തിന്റെ മനസാക്ഷിയെ ഉണര്‍ത്തിയതായി വിദ്യാഭ്യാസ മന്ത്രി

Raveendranath

തിരുവനന്തപുരം: ഗുരുദേവ ദര്‍ശനങ്ങള്‍ കേരളത്തിന്റെ മനസാക്ഷിയെ ഉണര്‍ത്തിയതായി വിദ്യാഭ്യാസ മന്ത്രി സി രവിന്ദ്രനാഥ് .പ്രകൃതിയോട് ഇണങ്ങും വിധത്തില്‍ ജിവിത രീതികളില്‍ മാറ്റംവരുത്തണമെന്ന ഗുരു ദര്‍ശനങ്ങള്‍ക്ക് പ്രസക്തി ദിനംപ്രതി കൂടി വരുകയാണെന്നും അദ്ദേഹം പറഞ്ഞു.

ചെമ്പഴന്തി ഗുരുകുലത്തില്‍ നടന്ന 165 മത് ശ്രീനാരായണ ഗുരുദേവ ജയന്തി മഹാസമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

തിരുജയന്തി ഘോഷയാത്ര തുറമുഖ വകുപ്പ് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രനും, പൊതുസമ്മേളനം വിദ്യാഭ്യാസ മന്ത്രി സി.രവീന്ദ്രനാഥും ഉത്ഘാടനം ചെയ്തു. മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ അദ്ധ്യക്ഷത വഹിച്ച തിരു ജയന്തി സമ്മേളനത്തില്‍ ശ്രീ നാരായണ ധര്‍മ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് ബ്രഹ്മശ്രീ വിശുദ്ധാനന്ദ സ്വാമികള്‍ ജയന്തി സന്ദേശം നല്‍കി.

സ്വാമി സൂക്ഷ്മാനന്ദ, അടൂര്‍ പ്രകാശ് എം.പി, ചെയര്‍മാന്‍ ഗോകുലം ഗോപാലന്‍, ദേവസ്വം ബോര്‍ഡ് അംഗം കെ പി.ശങ്കരദാസ് , എന്നീവര്‍ പങ്കെടുത്തു. രാവിലെ നടന്ന ശ്രീനാരായണ ദര്‍ശനിക സമ്മേളനം പ്രതിപക്ഷ നേതാവ് രമേഷ് ചെന്നിത്തല ഉത്ഘാടനം ചെയ്തു. മേയര്‍ വി.കെ.പ്രശാന്ത് അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ എം.മുകേഷ് എംഎല്‍എ മുഖ്യാതിഥിയായിരുന്നു.

Top