സമരങ്ങളെ തകര്‍ക്കാന്‍ എന്തും ആരോപിയ്ക്കുന്നത് കമ്മ്യൂണിസമല്ല ; സി ആര്‍ നീലകണ്ഠന്‍

c r neelakandan

കൊച്ചി : കേരളത്തില്‍ 14 ജില്ലകള്‍ ഉണ്ടായിട്ടും ആലപ്പാട് സമരത്തിന് പിന്നില്‍ ആരോപിയ്ക്കാന്‍ ഇ.പി ജയരാജന്‍ മലപ്പുറം മാത്രം തിരെഞ്ഞെടുത്തിന് പിന്നില്‍ സി.പി.ഐ.എം എന്ന മതേതര പാര്‍ട്ടിയുടെ നെറികെട്ട വര്‍ഗീയ രാഷ്ട്രീയമാണെന്ന് ആം ആദ്മി പാര്‍ട്ടി സംസ്ഥാന കണ്‍വീനര്‍ സി ആര്‍ നീലകണ്ഠന്‍.

സമരത്തെ മലപ്പുറം ജില്ലയിലേക്ക് എത്തിയ്ക്കുന്ന ഇ.പി ജയരാജന്റെ കുതന്ത്ര മനസ്സ് കേരളാ സമൂഹം തിരിച്ചറിയാതെ പോകരുതെന്നും അദ്ദേഹം ഫേയ്‌സ് ബുക്കില്‍ കുറിച്ചു.

ഫേയ്‌സ് ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം ചുവടെ

സോഷ്യല്‍ മീഡിയയിലെ പയ്യന്മാര്‍ കേരള സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൊണ്ട് വന്ന ‘ആലപ്പാട് സമരത്തെ’. മാവോയിസ്റ്റ് , നക്‌സല്‍ ആരോപണങ്ങള്‍ എന്ന പതിവ് ശൈലി മാറ്റി. സമരത്തെ മലപ്പുറം ജില്ലയിലേക്ക് എത്തിയ്ക്കുന്ന ഇ.പി ജയരാജന്റെ കുതന്ത്ര മനസ്സ് കേരളാ സമൂഹം തിരിച്ചറിയാതെ പോകരുത്.

കേരളത്തില്‍ 14 ജില്ലകള്‍ ഉണ്ടായിട്ടും ആലപ്പാട് സമരത്തിന് പിന്നില്‍ ആരോപിയ്ക്കാന്‍ ഇ.പി ജയരാജന്‍ മലപ്പുറം മാത്രം തിരെഞ്ഞെടുത്തിന് പിന്നില്‍ വെളിവാകുന്നത് സി.പി.ഐ.എം എന്ന മതേതര പാര്‍ട്ടിയുടെ നെറികെട്ട വര്‍ഗീയ രാഷ്ട്രീയമാണ്. ബി.ജെ.പിയുടെയും ആര്‍.എസ്.എസിന്റെയും വാദങ്ങള്‍ക്ക് കുട പിടിയ്ക്കുകയാണ് സി.പി.ഐ.എം ചെയ്യുന്നത്.

സമരങ്ങളെ തകര്‍ക്കാന്‍ എന്തും ആരോപിയ്ക്കുന്നത് എന്നത് കമ്മ്യൂണിസമല്ല. ആശയമില്ലാത്തവന്റെ അവസാനത്തെ അടവ് മാത്രമാണിത്. ആലപ്പാട് ശരിയുടെ പക്ഷത്താണ് എന്ന് നമുക്ക് നിസംശ്ശയം പറയാം. ഒപ്പം മലപ്പുറം ഉള്‍പ്പടെ 14 ജില്ലകളും. അവിടത്തെ ജനതയും.

ഏതായാലും ഇനി അടുത്ത നവോത്ഥാന മതില്‍ വരുമ്പോള്‍ മാത്രം മലപ്പുറത്തിനെ ആവശ്യം മതിയല്ലോ.. അല്ലേ സഖാവേ ( അങ്ങനെ വിളിയ്ക്കാന്‍ പോലും ഇ.പി അര്‍ഹിക്കുന്നില്ല.. )

ആലപ്പാട്ടെ കരിമണല്‍ ഖനനത്തിനെതിരായ സമരത്തെ വ്യവസായ മന്ത്രി ഇ.പി ജയരാജന്‍ തള്ളി പറഞ്ഞിരുന്നു. ആലപ്പാടിനെ തകര്‍ത്തിരിക്കുന്നത് ഖനനമല്ലെന്നും സുനാമിയാണെന്നും ഇക്കാര്യം കെഎംഎംഎല്‍ എം.ഡി അന്വേഷിച്ചെന്നും ഐആര്‍ഇ റിപ്പോര്‍ട്ട് ലഭിച്ചെന്നും അദ്ദേഹം പറഞ്ഞിരുന്നു.

ഖനനം നിയമപരമാണെന്നും നിര്‍ത്തിവെയ്ക്കാന്‍ കഴിയില്ലെന്നും സമരം ചെയ്യുന്നവര്‍ മലപ്പുറത്തുകാരാണെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

Top