C P Sudhakara Peasad new AG

തിരുവനന്തപുരം: മുതിര്‍ന്ന അഭിഭാഷകന്‍ സി.പി.സുധാകര പ്രസാദിനെ പുതിയ അഡ്വക്കേറ്റ് ജനറലായി നിയമിക്കാന്‍ ഇന്നു ചേര്‍ന്ന മന്ത്രിസഭാ യോഗം തീരുമാനിച്ചു. 2006ല്‍ വി.എസ്.അച്യുതാനന്ദന്‍ മുഖ്യമന്ത്രി ആയിരിക്കെ സുധാകര പ്രസാദ് ആയിരുന്നു എ.ജി.

സര്‍വീസ്, ഭരണഘടനാ നിയമങ്ങളില്‍ വിദഗ്ധനായ സി.പി.സുധാകരപ്രസാദ് (65) വര്‍ക്കല ചാവര്‍കോട് സ്വദേശിയാണ്. കൊല്ലത്ത് 1964ല്‍ പ്രാക്ടീസ് ആരംഭിച്ചു. പിന്നീടു ക്രിമിനല്‍ നിയമരംഗത്തും പ്രാക്ടീസ് നടത്തി. പി. സുബ്രഹ്മണ്യന്‍ പോറ്റി ഹൈക്കോടതി ജഡ്ജിയാകും വരെ അദ്ദേഹത്തിന്റെ ജൂനിയറായി. 1965ല്‍ ആണു ഹൈക്കോടതിയില്‍ പ്രവര്‍ത്തനം തുടങ്ങിയത്.

Top