ഏഷ്യാകപ്പ് യോഗ്യത മത്സരം, ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു, വിനീതും അനസും ടീമില്‍

ന്യൂഡല്‍ഹി: ഏഷ്യാകപ്പ് യോഗ്യത മത്സരത്തിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു.

മലയാളി താരങ്ങളായ സി.കെ.വിനീതും അനസ് എടത്തൊടികയും 28 അംഗ ഇന്ത്യന്‍ ടീമില്‍ ഇടം പിടിച്ചു. ഒക്ടോബര്‍ 11ന് ബംഗളൂരുവില്‍ മക്കാവുവിനെതിരെയാണ് ഇന്ത്യയുടെ മത്സരം.

എഎഫ്സി അണ്ടര്‍ 23 യോഗ്യത ടീമിലെ 11 താരങ്ങളെയും കോച്ച് സ്റ്റീഫന്‍ കോണ്‍സ്റ്റന്റൈന്‍ ടീമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

അതേസമയം റോബിന്‍ സിംഗ് ടീമില്‍ ഇടംനേടിയില്ല. മൗറീഷ്യസിനെതിരെ റോബിന്‍ സിംഗ് ഗോള്‍ നേടിയിരുന്നു. സെപ്റ്റംബര്‍ 28 മുംബൈയില്‍ ടീമിന്റെ പരിശീലനം ആരംഭിക്കും.

ഗ്രൂപ്പ് എയില്‍ മൂന്നു വിജയവുമായി ഇന്ത്യ ഒന്നാമതാണ്. മക്കാവുവിനെതിരെ വിജയിക്കാനായാല്‍ ഇന്ത്യക്ക് ഏഷ്യാകപ്പില്‍ യോഗ്യത ഉറപ്പാക്കാനാകും. 2019 യുഎയിലാണ് ടൂര്‍ണമെന്റ് നടക്കുക.

 

Top