c.k janu – m.a baby

കോഴിക്കോട്: സി കെ ജാനുവിനെ വളര്‍ത്തിയെടുത്തത് ഇടത്പക്ഷമാണെന്ന അവകാശവാദവുമായി എംഎ ബേബി. അരികുവത്കരിക്കപ്പെട്ടവരില്‍ നിന്ന് ഒരു സ്ത്രീ രാഷ്ട്രീയമായി ഉയര്‍ന്നുവന്നതില്‍ ഏറെ സന്തോഷിച്ചിരുന്നു. എന്നാല്‍ ദളിതരെ കൂട്ടക്കൊല ചെയ്യുന്നവരോടൊപ്പമാണ് ജാനുവെന്നും എംഎ ബേബി പറഞ്ഞു.

തെരഞ്ഞെടുപ്പില്‍ ബംഗാളിലെ കോണ്‍ഗ്രസ് കൂട്ടുക്കെട്ടും മുമ്പ് ജനപക്ഷവുമായുള്ള ഇടതുപക്ഷത്തിന്റെ ബാന്ധവുമെല്ലാം ചര്‍ച്ചയാകമ്പോള്‍ തന്നെ ആദിവാസി ഗോത്രസഭാ നേതാവ് സി.കെ ജാനുവിന്റെ എന്‍ഡിഎ പ്രവേശനത്തെ ന്യായീകരിക്കാനാകില്ലെന്നാണ് എം എ ബേബിയുടെ നിലപാട്. ജാനുവിനെ വളര്‍ത്തിയത് ഇടത്പക്ഷമാണ്.

തെരഞ്ഞെടുപ്പില്‍ പലയിടങ്ങളിലും ബിജെപിയുമായി ഉമ്മന്‍ചാണ്ടി ഒത്തുകളി നടത്താന്‍ രഹസ്യ ധാരണയുണ്ടെന്നും എംഎ ബേബി ആരോപിച്ചു.
സി കെ ജാനു ജനാധിപത്യ രാഷ്ട്ര സഭ എന്ന പേരില്‍ പുതിയ പാര്‍ട്ടി രൂപീകരിക്കുകയും സുല്‍ത്താന്‍ ബത്തേരി നിയോജക മണ്ഡലത്തില്‍ മത്സരിക്കുകയും ചെയ്യുന്നുണ്ട്.

ഇരുമുന്നണികള്‍ മാറി മാറി ഭരിച്ചിട്ടും ആദിവാസികളുടെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ശ്രമിക്കാതെ അടിച്ചമര്‍ത്തുന്നത് കൊണ്ടാണ് പുതിയ പാര്‍ട്ടിയുമായി രംഗത്തു വന്നതെന്നാണ് സികെ ജാനുവിന്റെ വിശദീകരണം.

Top