മഞ്ചേശ്വരത്ത് സി.എച്ച് കുഞ്ഞമ്പു എല്‍.ഡി.എഫ് സ്ഥാനാർഥിയാകും

മഞ്ചേശ്വരം : മഞ്ചേശ്വരത്ത് അഡ്വ. സി.എച്ച് കുഞ്ഞമ്പുവിനെ എല്‍.ഡി.എഫ് സ്ഥാനാര്‍ഥിയാക്കാന്‍ സി.പി.എം ജില്ലാ സെക്രട്ടറിയേറ്റിന്റെ തീരുമാനം. 2006ല്‍ സി.എച്ച് കുഞ്ഞമ്പു മണ്ഡലത്തില്‍ നിന്നും ജയിച്ചിരുന്നു.

സിപിഐ എം കാസര്‍ഗോഡ് ജില്ലാസെക്രട്ടറിയറ്റ് അംഗവും കര്‍ഷക സംഘം ജില്ലാ സെക്രട്ടറിയുമാണ്. വിദ്യാര്‍ഥി യുവജന മേഖലയിലൂടെയാണ് പൊതുപ്രവര്‍ത്തന രംഗത്ത് സജീവമായത്.

അതേസമയം മഞ്ചേശ്വത്തെ ലീഗ് സ്ഥാനാര്‍ഥിയെ ഇന്ന് തീരുമാനിക്കും. സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ ഒരു തര്‍ക്കവുമില്ലെന്നും വ്യത്യസ്ത പേരുകള്‍ ഉയര്‍ന്നുവന്നിരുന്നുവെന്നും കെ.പി.എ മജീദ് പറഞ്ഞു.

Top