ഇടതുപക്ഷത്തിന്റെ പരാജയം സംഘടിത നീക്കത്തിന്റെ ലക്ഷണമെന്ന് സി ദിവാകരന്‍

divakaran

തിരുവനന്തപുരം: തിരുവനന്തപുരത്തെ ഇടതുപക്ഷത്തിന്റെ പരാജയം സംഘടിത നീക്കത്തിന്റെ ലക്ഷണമെന്ന് സിപിഎം സ്ഥാനാര്‍ഥിയായിരുന്ന സി ദിവാകരന്‍. കാരണം ഇടതുപക്ഷം പരിശോധിക്കണമെന്നും അദ്ദേഹം പറഞ്ഞു.

മണ്ഡലത്തിലെ തോല്‍വിക്കു കാരണം ശബരിമല മാത്രമല്ലെന്നും പലകാരണങ്ങളില്‍ ഒരു കാരണം മാത്രമാണെന്നും സി ദിവാകരന്‍ പറഞ്ഞു. ശബരിമല വിഷയത്തിന്റെ നിലപാടില്‍ ഇടതുപക്ഷം ചര്‍ച്ച ചെയ്താണു തീരുമാനമെടുത്തത്. അത് പിണറായി വിജയന്റെ വ്യക്തിപരമായ തീരുമാനമല്ല. ആദ്യം സുപ്രീം കോടതി വിധി നടപ്പാക്കണമെന്നു പറഞ്ഞത് ബിജെപിക്കാരും കോണ്‍ഗ്രസുകാരുമാണെന്നും ദിവാകരന്‍ കൂട്ടിച്ചേര്‍ത്തു.

Top