മലിനജലം തടാകത്തിലേക്ക്: പരിശോധന നടത്തി മലിനീകരണ നിയന്ത്രണ ബോര്‍ഡ്

ബെംഗളുരു; ബൈരമംഗല തടാകത്തില്‍ വിഷപ്പത നിറഞ്ഞതുമായി ബന്ധപ്പെട്ട് മലിനീകരണ നിയന്ത്രണ ബോര്‍ഡ് പരിശോധന നടത്തി.ബിഡദിയിലെ വ്യവസായ മേഖലയിലെ കമ്പനികള്‍ മലിനജലം നേരിട്ട് തടാകത്തിലേക്ക് ഒഴുക്കുന്ന പരാതികള്‍ നാളുകളായി ബോര്‍ഡിന് ലഭിച്ചിരുന്നു. തുടര്‍ന്നാണ് കര്‍ണ്ണാടക മലിനീകരണ നിയന്ത്രണ ബോര്‍ഡ് പരിശോധന നടത്തിയത്.വൃക്ഷഭാവതി തടാകത്തിനോട് ചേര്‍ന്നുള്ള കൃഷിയിടങ്ങളിലെ വിളകള്‍ മലിനജലത്താല്‍ കരിഞ്ഞുണങ്ങിയിരുന്നു.

Top