2500 തൊഴിലാളികളെ പിരിച്ചുവിടാൻ ബൈജൂസ്

മ്പനി ലാഭത്തിലാക്കുക എന്ന ലക്ഷ്യത്തോടെ 2,500 തൊഴിലാളികളെ പിരിച്ചുവിടാനൊരുങ്ങി ഓണ്‍ലൈന്‍ വിദ്യാഭ്യാസ ആപ്ലിക്കേഷനായ ബൈജൂസ്. അടുത്ത ആറ് മാസത്തിനുള്ളില്‍ കമ്പനിയിലെ അഞ്ച് ശതമാനത്തോളം തൊഴിലാളികളെ പിരിച്ചുവിടുമെന്നാണ് റിപ്പോര്‍ട്ട്. അനാവശ്യമായ വിഭാഗങ്ങള്‍ വെട്ടിക്കുറക്കുന്നതോടൊപ്പം പുതുതായി 10,000 അധ്യാപകരെ നിയമിക്കുമെന്നും ബൈജൂസ് സഹസ്ഥാപക ദിവ്യ ഗോകുല്‍നാഥ് പിടിഐയോട് വ്യക്തമാക്കി.

‘2023 മാര്‍ച്ചിനുള്ളില്‍ കമ്പനിയെ ലാഭത്തിലാക്കാന്‍ ഞങ്ങള്‍ ഒരു വഴി ഒരുക്കുകയാണ്. ബ്രാന്‍ഡിനെക്കുറിച്ച്‌ ഇന്ത്യയില്‍ ഉടനീളം കൃത്യമായ ധാരണ ഉണ്ടാക്കാന്‍ സാധിച്ചിട്ടുണ്ട്. ഇനി ഇത് ആഗോളതലത്തില്‍ കൂടി എത്തിക്കാനാണ് ഒരുങ്ങുന്നത്’, ദിവ്യ ഗോകുല്‍നാഥ് പറഞ്ഞു.

2020- 21 കാലയളവില്‍ 4,588 കോടിയാണ് ബൈജൂസിന്റെ നഷ്ടം. 2019- 20നേക്കാള്‍ 232 കോടിയുടെ നഷ്ടമാണ് ഈ കാലയളവില്‍ ഉണ്ടായിരിക്കുന്നത്. 2021 സാമ്പത്തിക വര്‍ഷത്തില്‍ കമ്പനിയുടെ വരുമാനത്തില്‍ 2,511 കോടിയില്‍ നിന്ന് 2,428 കോടിയുടെ ഇടിവാണ് ഉണ്ടായിരിക്കുന്നത്. 2500 തൊഴിലാളികളെ പിരിച്ചുവിട്ട് പുതുതായി പതിനായിരം അധ്യാപകരെ നിയമിക്കുമ്പോള്‍ അധ്യാപകരുടെ എണ്ണം ആകെ 20,000 ആകും.

Top