എഡ്-ടെക് രംഗത്തെ ടോപറിനെ ബൈജൂസ് വാങ്ങാനൊരുങ്ങുന്നതായി റിപ്പോർട്ട്

-ലേണിങ് സ്റ്റാർട്ട്അപ്പ് കമ്പനിയായ ബൈജൂസ് ടോപർ ടെക്നോളജീസ് പ്രൈവറ്റ് ലിമിറ്റഡിനെ വിലയ്ക്ക് വാങ്ങുന്നതായി റിപ്പോർട്ട്. 150 ദശലക്ഷം ഡോളറിന് വിലയ്ക്ക് വാങ്ങുന്നതായാണ് സൂചന. അഞ്ച് മുതൽ 12 വരെ ക്ലാസുകളിലുള്ള വിദ്യാർത്ഥികൾക്കുള്ള പഠനസഹായിയാണ് ടോപർ.

സെയ്ഫ് പാർട്ണേർസ്, ഹെലിയോൺ വെഞ്ച്വേർസ് തുടങ്ങിയ കമ്പനികളുടെ പിന്തുണയോടെയാണ് ടോപറിന്റെ പ്രവർത്തനം നടക്കുന്നത്. എഡ്-ടെക് രംഗത്ത് വൻ കുതിപ്പുണ്ടാക്കിയ ബൈജൂസിന്റെ ഏറ്റവും പുതിയ ലക്ഷ്യമാണ് ഈ കമ്പനി. വിൽപ്പനയെ സംബന്ധിച്ച് ബൈജൂസോ ടോപറോ ഇതുവരെ പ്രതികരിച്ചിട്ടില്ല.

ആകാശ് എജുക്കേഷണൽ സർവീസസ് ലിമിറ്റഡിനെ ഒരു ബില്യൺ ഡോളറിന് വാങ്ങാൻ കഴിഞ്ഞ മാസമാണ് ബൈജൂസ് തീരുമാനിച്ചത്. 2011 ൽ ബെംഗളൂരുവിൽ ആരംഭിച്ച ബൈജൂസ് ഇന്ന് ലോകരാജ്യങ്ങളിൽ തന്നെ അതിന്റെ സ്ഥാനം ഉറപ്പിച്ചു കഴിഞ്ഞിട്ടുണ്ട്. മുംബൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന കമ്പനിയാണ് ടോപർ. അന്താരാഷ്ട്ര തലത്തിൽ പ്രവർത്തനം വ്യാപിപ്പിച്ച ടോപറിനൊപ്പം 16 ദശലക്ഷം വിദ്യാർത്ഥികളുണ്ട്.

Top