ബൈജൂസ് ലേണിങ് ആപ്പിന്റെ വരുമാനം 1,430 കോടി രൂപ

ബംഗളുരു: ബൈജൂസ് ലേണിങ് ആപ്പിന്റെ വരുമാനം 1,430 കോടിയായി. മുന്‍വര്‍ഷം 490 കോടി രൂപ മാത്രമായിരുന്നു ലഭിച്ചത്. 2019 ഏപ്രിലിലെ കണക്കുപ്രകാരം പ്രതിമാസ വരുമാനം 200 കോടി കടന്നതായാണ് ബൈജൂസ് ആപ്പിന്റെ സ്റ്റാര്‍ട്ടപ്പ് യൂണിറ്റായ തിങ്ക് ആന്റ് ലേണ്‍ പ്രൈവറ്റ് ലിമിറ്റഡ് അറിയിച്ചത്.
നടപ്പ് സാമ്പത്തിക വര്‍ഷം വരുമാനം 3000 കോടി രൂപയിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും കമ്പനി വ്യക്തമാക്കി.

അടുത്ത ലക്ഷ്യം വിവിധ ഭാഷകള്‍കൂടി ഉള്‍പ്പെടുത്തി രാജ്യത്തൊട്ടാകെ പ്രചാരത്തിലാക്കുക എന്നതാണെന്ന് ബൈജൂസ് പറയുന്നു. നിലവില്‍ 3.5 കോടി രജിസ്റ്റര്‍ ചെയ്ത വരിക്കാരാണുള്ളത്. ഇതില്‍ പണംകൊടുത്ത് ഉപയോഗിക്കുന്നവര്‍ 24 ലക്ഷം പേരാണ്.

Top